ഹൈദരാബാദ്: (truevisionnews.com) കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ച് ഇറക്കി യുവാവ്. മൂന്ന് കുട്ടികളുമായണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തടാകത്തിൽ കാർ മൂങ്ങി താഴുന്നത് കണ്ട് വഴിയാത്രക്കാർ ഇവരെ രക്ഷിക്കുകയായിരുന്നു. ഹൈദരാബാദിലെ ബിഎൻ റെഡ്ഡി നഗറിലെ താമസക്കാരനാണ് അശോക്.
മക്കളെ ഔട്ടിങ്ങിനെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. സ്ഥലത്തെത്തിയ ശേഷം കാർ വെള്ളത്തിലേക്ക് ഓടിച്ച് ഇറക്കുകയായിരുന്നു. അപകടമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്.
പീന്നിട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മക്കളുമൊത്തുള്ള ജീവിതം അവസാനിപ്പിക്കാൻ അശോക് നടത്തിയ ആത്മഹത്യ ശ്രമമാണിതെന്ന് വ്യക്തമായത്.
സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
#young #man #crashed #vehicle #children #lake.
