#bannedcoconutoil | സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ വിതരണം ചെയ്തു; ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി

#bannedcoconutoil | സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ വിതരണം ചെയ്തു; ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി
Jul 10, 2024 10:27 AM | By Athira V

ഇടുക്കി: ( www.truevisionnews.com  )  സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്.

മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്.

സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.

സംഭവത്തിൽ വിശദീകരണവുമായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രംഗത്ത് വന്നു. വെളിച്ചെണ്ണ തന്നെയാണോ ആരോഗ്യ പ്രശ്നത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും പരിശോധനാ ഫലത്തിന് കാത്തിരിക്കുന്നുവെന്നുമാണ് മറുപടി.

സർക്കാർ അംഗീകൃത ഏജൻസികൾ തന്നെയാണ് കിറ്റ് വിതരണം നടത്തിയത്. നിരോധിച്ച വെളിച്ചെണ്ണയാണെന്ന് ഇപ്പോഴാണ് പരാതി ഉയർന്നത്. ഇതിൻറെ വസ്തുതയും പരിശോധിക്കുന്നുണ്ട്.

പ്രദേശത്ത് നേരത്തെ പകർച്ചപ്പനി ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധന തുടരുകയാണെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു.


#kerala #govt #distributed #banned #coconut #oil #idukki

Next TV

Related Stories
#pantheerankavucase | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്

Nov 27, 2024 03:05 PM

#pantheerankavucase | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്

പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂർവം...

Read More >>
#NursingStudent | അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Nov 27, 2024 02:54 PM

#NursingStudent | അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ...

Read More >>
#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

Nov 27, 2024 02:53 PM

#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് നാ​ട്ടി​ൽ​നി​ന്ന്...

Read More >>
#attack | നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Nov 27, 2024 02:44 PM

#attack | നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഇരുവരെയും വളയം ഗവണ്മെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അല്പസമയം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ...

Read More >>
#complaint | പഞ്ചായത്ത് അംഗത്തെ സ​മീ​പ​വാ​സി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ​രാ​തി

Nov 27, 2024 02:28 PM

#complaint | പഞ്ചായത്ത് അംഗത്തെ സ​മീ​പ​വാ​സി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ​രാ​തി

അ​മ്പ​ല​പ്പു​ഴ തെ​ക്ക് 12-ാം വാ​ർ​ഡ് അം​ഗം മ​നോ​ജ് കു​മാ​റി​നെ​യാ​ണ് പു​റ​മ്പോ​ക്ക് ഭൂ​മി​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​യാ​ളും മ​ക​നും...

Read More >>
#faseeladeath | ദുരൂഹത; 'ജോലിക്കെന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് പോയത്', മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിതാവ്

Nov 27, 2024 02:12 PM

#faseeladeath | ദുരൂഹത; 'ജോലിക്കെന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് പോയത്', മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിതാവ്

സനൂഫ് സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസീലയുടെ കുടുംബം...

Read More >>
Top Stories










News from Regional Network