#death | വാഹനം പോകാൻ വഴിയില്ല: ആശുപത്രിയിലെത്തിക്കാൻ വൈകിയ വയോധിക മരിച്ചു

#death | വാഹനം പോകാൻ വഴിയില്ല: ആശുപത്രിയിലെത്തിക്കാൻ വൈകിയ വയോധിക മരിച്ചു
Jul 9, 2024 09:41 AM | By VIPIN P V

കോട്ടയം: (truevisionnews.com) വാഹനം പോകാൻ വഴിയില്ലാത്തതിനെത്തുടർന്ന് കൃത്യസമയത്ത് വാഹനം എത്തിക്കാൻ സാധിക്കാതെ ചികിത്സ വൈകിയ വയോധിക മരിച്ചു.

ചുങ്കം വാരിശ്ശേരി ഇടാട്ടുതറയിൽ സഫിയയാണ്​ (70) കഴിഞ്ഞദിവസം മരിച്ചത്. വാരിശ്ശേരിയിൽ വഴിക്കായി മതിൽ പൊളിച്ചതിനെത്തുടർന്ന് തർക്കമുണ്ടായ സ്ഥലത്താണ്​ വയോധികയുടെ ജീവൻ പൊലിഞ്ഞത്​.

ഇവരുടെ മകൻ ഇ.ബി. നസീനിനെ മതിൽ പൊളിച്ച കേസുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രവേശിക്കുന്നതിൽനിന്ന്​ പൊലീസ് വിലക്കിയിരിക്കുകയാണ്. ഇതിനിടെയാണ് മാതാവിന്‍റെ മരണം.

അസുഖബാധിതയായി മാസങ്ങളോളമായി കിടപ്പിലായിരുന്നു സഫിയ. ഞായറാഴ്ച രാവിലെ 11ഓടെ രോഗം മൂർച്ഛിക്കുകയും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേക്ക്​ മാറ്റുകയുമായിരുന്നു.

മകൻ കേസുമായി ബന്ധപ്പെട്ട്​ എത്താനാവാത്ത അവസ്ഥയായതോടെ അയൽവാസികൾ ചേർന്ന് കസേരയിൽ ഇരുത്തി പൊക്കിയെടുത്താണ് ഇവരെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയത്.

മതിൽ പൊളിച്ച വഴിയുടെ സമീപത്തുവരെ മാത്രമാണ് വാഹനം എത്തിയിരുന്നത്. നടപ്പുവഴി മാത്രമുള്ള പ്രദേശത്തുകൂടി പൊക്കിയെടുത്താണ് വഴിയിൽ കിടന്ന വാഹനത്തിൽ എത്തിച്ചത്.

മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആളുകൾ ചേർന്ന് സ്ട്രെച്ചറിൽ ചുമന്നാണ് സംസ്കാരത്തിനും മറ്റും മൃതദേഹം വീട്ടിലെത്തിച്ചത്.​

വഴിക്കായി പ്രദേശത്തെ മതിൽ പൊളിച്ചത് വിവാദമാവുകയും തുടർന്ന് നാലുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

#way #vehicle #go #elderly #woman #delayed #hospital #died

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories