#KalaMurder | മാന്നാർ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍

#KalaMurder | മാന്നാർ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍
Jul 7, 2024 11:35 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്.

കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി മാന്നാർ സ്വദേശിയായ സോമൻ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാർ കൊലപാതകത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി മുരളീധരൻ എന്നയാളും പറയുന്നു.

എന്നാൽ കൊലപാതകവിവരം അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് ഇത്രയും കാലം മറച്ചു വെച്ചുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ സത്യാവസ്ഥ എന്തെന്നും പൊലീസ് പരിശോധിക്കുകയാണ്.

15 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തിൽ ഗുണം ചെയ്യുമെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടൽ. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്നും ഒപ്പം കേസിലെ പ്രതികളായ ജിനുവും പ്രമോദും ഉണ്ടായിരുന്നതായും മാന്നാർ സ്വദേശി സോമൻ പറയുന്നു.

നിലവിൽ കേസിലെ സാക്ഷിയായ സുരേഷ് കൊലപാതക വിവരം തന്നോട് പറഞ്ഞതായി മുരളീധരൻ എന്നയാളും വെളിപ്പെടുത്തി.

മുരളീധരനും സോമനും എസ്എന്‍ഡിപിയുടെ മുൻ പ്രസിഡന്റുമാരാണ്. മാന്നാർ എസ്എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്നങ്ങളാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കിയതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

അതിനാൽ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പട്ടികജാതി പട്ടിക വർഗ സംയുക്ത സമിതി പ്രതിഷേധ റാലിയും യോഗവും നടത്തി.

അതേസമയം, കേസിൽ തുമ്പുണ്ടാക്കാൻ തലങ്ങും വിലങ്ങും അന്വേഷണം നടത്തുകയാണ് പൊലീസ്. നാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

#witnesses #Mannar #murder #Revealing #three #men #approached # Kala #deadbody

Next TV

Related Stories
#KERALARAIN | ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 08:37 AM

#KERALARAIN | ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷമായതിനാൽ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദ​ഗ്ധർ മുന്നറിയിപ്പ്...

Read More >>
#PVAnwar |  'പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം'; തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ

Oct 6, 2024 08:23 AM

#PVAnwar | 'പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം'; തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം...

Read More >>
#wildboar | കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

Oct 6, 2024 07:43 AM

#wildboar | കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയ്ക്കും കാലിനും മുറിവേറ്റ ഇദ്ദേഹത്തെ നാട്ടുകാർ പന്തിരിക്കരയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച്...

Read More >>
#ADGPMRAjithkumar | എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ; നടപടിയുണ്ടാകുമെന്ന് സൂചന

Oct 6, 2024 06:42 AM

#ADGPMRAjithkumar | എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ; നടപടിയുണ്ടാകുമെന്ന് സൂചന

തിങ്കളാഴ്ചക്കുള്ളിൽ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി...

Read More >>
Top Stories










Entertainment News