വയനാട്: (truevisionnews.com) വയനാട് മുണ്ടക്കുറ്റി സ്വദേശി കെ സി സുനീറ വിടപറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലേക്കും ആന്തരാവയവങ്ങളിലും കാൻസർ പടർന്ന് ചികിത്സയിലായിരുന്നു.
മേപ്പാടി മിംസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ക്യാൻസർ രോഗ ചികിത്സ ഡോക്ടർ ആയ അതി വിധഗ്തനായ ഗംഗാധരൻ ഡോക്ടറിന്റെ ചികിത്സയിലേക്ക് പോകുമ്പോൾ ആണ് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്.
ഒൻപതിടത്ത് കാൻസർ വന്നിട്ടും ആത്മധൈര്യത്തിന്റെ ആത്മീയമായ ഒരു പിൻബലത്തോടെ അള്ളാഹു തന്ന പരീക്ഷണത്തെ പുചിരിയോടെ നേരിട്ട ആളായിരുന്നു കെ സി സുനീറ.
അസഹിനീയമായ വേദനയുള്ള സമയത്തും സുനീറ പറഞ്ഞിരുന്നത്. "ഞാൻ ഒരിടത്ത് ക്യാൻസർബാധ ഉള്ള രോഗിയല്ല, ശരീരമാസകലം കുമിളകൾ വന്നു. ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ആരൊക്കയോ പറയുന്നത് കേട്ടിക്കുണ്ട്.
ക്യാൻസർ മാറുമെന്ന്. വ്രണം വന്നാൽ ഇതുപോലെയുള്ള കുമിളകൾ വന്നാൽ, അത് സർജറിയിലൂടെ നീക്കം ചെയ്യാം എന്ന്.ഒരുപക്ഷെ എന്റെ ഒടുക്കത്തെ വേദനയായിരുക്കും ഇത്, ഇത് കൂടി ഞാൻ സഹിക്കാൻ തയ്യാറാ"....അങ്ങനെ സർജറിയിലൂടെ ബ്രെസ്റ്റിന്റെ ഭാഗവും കക്ഷത്തിന്റെ ഒരുഭാഗവും സർജറിയിലൂടെ നീക്കം ചെയ്തു.
എന്നിട്ടും പരീക്ഷണം അവസാനിച്ചില്ല. "എന്നെ കാണുമ്പോൾ ആളുകൾ മൂക്ക് പൊത്തി പിടിക്കുന്ന അറക്കുന്ന വെറുക്കുന്ന ക്യാൻസർ എനിക്ക് തന്നില്ലാലോ".
പല പരീക്ഷണങ്ങൾ കൊടുത്തിട്ടും വെല്ലുവിളിയോട് കൂടി പരീക്ഷണത്തെ സന്തോഷത്തോട് കൂടി സ്വീകരിച്ച കെ സി സുനീറ യാത്രയാകുന്നു. ഭർത്താവും നാല് മക്കളുമുണ്ട്. മൂന്ന് ആണും ഒരു പെണ്ണും. ഇളയവർ രണ്ടുപേർ ഇരട്ടകളാണ് അഞ്ച് വയസ്സ് മാത്രം പ്രായം.
നാളെ രാവിലെ 10 മണിക്ക് പടിഞ്ഞാറത്തറ മുണ്ടക്കുറ്റി പള്ളിയിൽ ജനാസ നമസ്ക്കാരം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#Battling #leaving #lucky #smelly #sore #cancer #KCSunira #native #Wayanad #farewell