#smuggleliquor| മദ്യം കടത്താനും ബൈപ്പാസ് : തലശ്ശേരിയിൽ വൻ മദ്യവേട്ട; പയ്യന്നൂർ സ്വദേശി 26 കാരൻ അറസ്റ്റിൽ

#smuggleliquor| മദ്യം കടത്താനും ബൈപ്പാസ് : തലശ്ശേരിയിൽ വൻ മദ്യവേട്ട; പയ്യന്നൂർ സ്വദേശി 26 കാരൻ  അറസ്റ്റിൽ
Jul 5, 2024 12:08 PM | By Susmitha Surendran

 തലശ്ശേരി : ( truevisionnews.com) മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യത്തിൻ്റെ ഒഴുക്ക് ശക്തം. തലശ്ശേരിയിൽ വൻ മദ്യവേട്ട.

പയ്യന്നൂർ സ്വദേശി 26 കാരൻ  അറസ്റ്റിൽ . മദ്യം കടത്തിയ കാറും കസ്റ്റഡിയിൽ. എക്സൈസ് ഇൻസ്‌പെക്ടർ എം. കെ. മോഹൻ ദാസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മാഹി- മുഴുപ്പിലങ്ങാട്, ദേശീയപാത 66 ടോൾ പ്ലാസ രണ്ടാം ലൈനിനു സമീപം വെച്ച് 117 ലിറ്റർ മദ്യം പിടികൂടിയത്.

മദ്യംകടത്തിയ പയ്യന്നൂർ സ്വദേശി നവീൻ പി. (26) നെഅറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച KL 11 AK 7664 നമ്പർ ടാറ്റ ഇൻഡിഗോ കാറും കസ്റ്റഡിയിൽ എടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിൽ നിന്നും ആദ്യമായാണ് ഇത്തരത്തിൽ മദ്യം പിടികൂടുന്നത്.

ബൈപ്പാസ് തുറന്നതോടെ ഇതിലൂടെ മദ്യ കടത്ത് വ്യാപകമായിരിക്കുകയാണ്. ഇതോടെയാണ് എക്സൈസ് പരിശോധന നടത്തിയത്.

എക്സൈസ് ഉദ്യോഗസ്ഥരായ യു ഷെനിത്ത് രാജ്, ലെനിൻ എഡ്വർഡ് ബൈജേഷ്.കെ സുമേഷ് എം കെ, പ്രസന്നഎം. കെ . ഐശ്വര്യ പി പി ഡ്രൈവർ ബിനീഷ്. കെ എന്നിവർ അടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്..

#Bypass #smuggle #liquor #Massive #liquor #hunt #Thalassery #26 #natives #Payyannur #arrested

Next TV

Related Stories
#custody | ഗുണ്ടയുടെ ജന്മദിനാഘോഷത്തിന് ഒത്തുകൂടി; പ്രായപൂർത്തിയാകാത്തവര്‍ ഉൾപ്പെടെ 32 പേര്‍ കസ്റ്റഡിയിൽ

Jul 8, 2024 08:13 AM

#custody | ഗുണ്ടയുടെ ജന്മദിനാഘോഷത്തിന് ഒത്തുകൂടി; പ്രായപൂർത്തിയാകാത്തവര്‍ ഉൾപ്പെടെ 32 പേര്‍ കസ്റ്റഡിയിൽ

പൊലീസിക്കാര്‍ ഇത് രഹസ്യമായി മനസ്സിലാക്കി. തുടർന്നായിരുന്നു സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്. സാജനെ കസ്റ്റഡിയിലെടുക്കാൻ...

Read More >>
#Rationshop | റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ; രണ്ട് ദിവസം റേഷൻ കടകൾ അടച്ചിടും

Jul 8, 2024 08:07 AM

#Rationshop | റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ; രണ്ട് ദിവസം റേഷൻ കടകൾ അടച്ചിടും

8, 9 തിയതികളിൽ വ്യാപാരികളുടെ സമരം കൂടിയായതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാണ്. അതായത് ജൂലൈ മാസത്തെ റേഷൻ വിതരണം തുടങ്ങാൻ കുറഞ്ഞത് പത്താം...

Read More >>
#Keralarain  |  വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Jul 8, 2024 07:35 AM

#Keralarain | വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്...

Read More >>
#Uninsuredvehicle  |   ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ

Jul 8, 2024 07:26 AM

#Uninsuredvehicle | ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ

022 ൽ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ്...

Read More >>
#CPI  |   സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉയരുമോ? തോല്‍വി വിലയിരുത്താൻ സിപിഐയുടെ നിർണായക നേതൃയോഗം ഇന്ന് മുതൽ

Jul 8, 2024 07:17 AM

#CPI | സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉയരുമോ? തോല്‍വി വിലയിരുത്താൻ സിപിഐയുടെ നിർണായക നേതൃയോഗം ഇന്ന് മുതൽ

നേതൃത്വത്തിന്‍റെ പിടിപ്പുകേടിലും അതിരൂക്ഷ വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ...

Read More >>
#Mannarmurdercase  |   മാന്നാർ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തൽ; ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാൻ ഇൻറർപോളിന്‍റെ സഹായം തേടി പൊലീസ്

Jul 8, 2024 06:57 AM

#Mannarmurdercase | മാന്നാർ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തൽ; ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാൻ ഇൻറർപോളിന്‍റെ സഹായം തേടി പൊലീസ്

ഇതിനിടെ, പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചെങ്ങന്നൂർ കോടതിയിൽ...

Read More >>
Top Stories