#mbrajesh | 'ജോലിയെ ബാധിക്കാതെ റീൽസാകാം, ജനങ്ങൾക്ക് ബുദ്ധിമുട്ടാവരുത്'; ഞായറാഴ്ചയും ജോലിക്കെത്തിയവ‍രെ അഭിനന്ദിച്ച് മന്ത്രി

#mbrajesh | 'ജോലിയെ ബാധിക്കാതെ റീൽസാകാം, ജനങ്ങൾക്ക് ബുദ്ധിമുട്ടാവരുത്'; ഞായറാഴ്ചയും ജോലിക്കെത്തിയവ‍രെ അഭിനന്ദിച്ച് മന്ത്രി
Jul 3, 2024 07:55 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാരെ പിന്തുണച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും മന്ത്രി വിവരങ്ങള്‍ തേടിയിരുന്നു.

ഇത് അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധി ദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷേ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം.

പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷ പരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണ്.

തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

#reels #can #be #done #without #affecting #work #minister #congratulated #those #came #work #sunday #well

Next TV

Related Stories
#ksu | ഹോസ്റ്റലില്ല, എവിടെ കിടക്കും; കുസാറ്റിൽ സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി കെഎസ്‍യു സമരം

Jul 6, 2024 08:25 AM

#ksu | ഹോസ്റ്റലില്ല, എവിടെ കിടക്കും; കുസാറ്റിൽ സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി കെഎസ്‍യു സമരം

ഹോസ്റ്റൽ മുറി കിട്ടാത്തവർക്ക് ഗസ്റ്റ് ക്വോട്ട വഴി മുറിയിൽ തങ്ങാൻ അനുവാദം...

Read More >>
#veenageorge | കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം; മന്ത്രിയും സിപിഐഎം ജില്ലാനേതൃത്വവും വെട്ടില്‍

Jul 6, 2024 08:04 AM

#veenageorge | കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം; മന്ത്രിയും സിപിഐഎം ജില്ലാനേതൃത്വവും വെട്ടില്‍

മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്ത സ്വീകരണ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് ശരൺ ചന്ദ്രനെ മാലയിട്ട്...

Read More >>
#kkshailaja | കൂടോത്രത്തിൽ വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾ, കേരളീയ സമൂഹത്തിന്‍റെ അപചയത്തിൻറെ ദൃഷ്ടാന്തം; കെകെ ഷൈലജ

Jul 6, 2024 07:57 AM

#kkshailaja | കൂടോത്രത്തിൽ വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾ, കേരളീയ സമൂഹത്തിന്‍റെ അപചയത്തിൻറെ ദൃഷ്ടാന്തം; കെകെ ഷൈലജ

കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ...

Read More >>
#citu |എടപ്പാളിലെ സിഐടിയു ആക്രമണം ഭയന്ന് തൊഴിലാളി ചാടി കാലൊടിഞ്ഞ സംഭവം; ന്യായീകരിച്ച് യൂണിയൻ

Jul 6, 2024 07:32 AM

#citu |എടപ്പാളിലെ സിഐടിയു ആക്രമണം ഭയന്ന് തൊഴിലാളി ചാടി കാലൊടിഞ്ഞ സംഭവം; ന്യായീകരിച്ച് യൂണിയൻ

പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സിഐടിയു തിരുത്തുമെന്നും അദ്ദേഹം...

Read More >>
#rain | ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ കേരളത്തിൽ മഴ കനത്തേക്കും

Jul 6, 2024 07:21 AM

#rain | ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ കേരളത്തിൽ മഴ കനത്തേക്കും

മലയോര മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും...

Read More >>
#vizhinjaminternationalseaport |ഇനി 6 ദിവസം മാത്രം, വരുന്നൂ പടുകൂറ്റൻ കപ്പൽ; വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്

Jul 6, 2024 07:05 AM

#vizhinjaminternationalseaport |ഇനി 6 ദിവസം മാത്രം, വരുന്നൂ പടുകൂറ്റൻ കപ്പൽ; വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്

കപ്പലിൽ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുണ്ടാവും. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി ആറ് ദിവസം...

Read More >>
Top Stories

GCC News