#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി
Jul 2, 2024 11:02 PM | By VIPIN P V

ചെങ്ങന്നൂര്‍: (truevisionnews.com) മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി.

ചെറിയനാട് ഇടമുറി സുനില്‍ഭവനത്തില്‍ സുനില്‍കുമാറിന്‍റെ (50) മൃതദേഹമാണ് വീയപുരം സർക്കാർ തടിഡിപ്പോക്കു സമീപം പമ്പയാറ്റിൽ ചൊവ്വാഴ്ച വൈകീട്ടു കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ മുതലാണ് സുനിൽകുമാറിനെ കാണാതായത്. ബുധനാഴ്ച മകള്‍ ഗ്രീഷ്മ ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനിൽകുമാർ.

കാണാതായ ശേഷം മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ എം.സി. റോഡിൽ ചെങ്ങന്നൂർ മുണ്ടൻകാവ് ഇറപ്പുഴ കല്ലിശേരി ഭാഗത്താണ് കാണിച്ചത്.

ഇത് ആറ്റിൽ ചാടിയതാണെന്നുള്ള സംശയം ബലപ്പെടുത്തി. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സഹപ്രവര്‍ത്തകരോട് തിനിക്കിനി ജീവിക്കേണ്ടെന്ന് പറഞ്ഞിരുന്നതായി സൂചന നൽകിയിരുന്നു. കാണാതായതിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും പമ്പയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ആറാം ദിവസമാണ് മൃതദേഹം ലഭിച്ചത്. വീയപുരം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

#body #missing #father #found #daughter #her #own #life

Next TV

Related Stories
#founddead |കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 7, 2024 07:25 PM

#founddead |കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു സനോജ്. ഭാര്യ സനിത തൊഴിലുറപ്പ് ജോലിക്കും അടയ്ക്ക ഉരിക്കുന്ന ജോലിക്കുമൊക്കും...

Read More >>
#YouthCongress | സിപിഎമ്മിനകത്തെ കോഴ ആരോപണം; മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് യൂത്ത് കോൺഗ്രസ്

Jul 7, 2024 07:21 PM

#YouthCongress | സിപിഎമ്മിനകത്തെ കോഴ ആരോപണം; മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് യൂത്ത് കോൺഗ്രസ്

പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് ഒരുമാസം മുൻപ്...

Read More >>
 #electricshock |വീടിനോട് ചേർന്നുള്ള ചതുപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു, യുവാവ് മരിച്ചു

Jul 7, 2024 07:20 PM

#electricshock |വീടിനോട് ചേർന്നുള്ള ചതുപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു, യുവാവ് മരിച്ചു

ചതുപ്പിൽ വീണുകിടന്ന അബ്ദുൽ സലാമിനെ പിടിച്ചുയർത്താൻ ശ്രമിച്ച സഹോദരിക്കും അയൽക്കാരനും...

Read More >>
#YouthCongress | കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസുമായി ഉന്തും തള്ളും

Jul 7, 2024 05:33 PM

#YouthCongress | കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസുമായി ഉന്തും തള്ളും

അജ്മലിന്റെ വീട്ടിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കെഎസ്ഇബി ഓഫീസിന് മുന്നിൽ എത്തിയപ്പോഴാണ് പൊലീസ്...

Read More >>
#mvd |തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണം

Jul 7, 2024 05:26 PM

#mvd |തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണം

പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ...

Read More >>
Top Stories