#trap | ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്

 #trap | ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്
Jul 2, 2024 06:30 AM | By ADITHYA. NP

മലപ്പുറം: (www.truevisionnews.com)ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റിൽ.

തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പകഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണ്ണങ്ങളാണ് അജ്മല്‍ ഊരി വാങ്ങിയത്.

പഴയ സ്വര്‍ണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്.പിന്നീട് ഇന്‍സ്റ്റാഗ്രാം ബന്ധം നിലച്ചു.

ഇതോടെ വിദ്യാര്‍ത്ഥിനികള്‍ വിവരം വീട്ടുകാരെ അറിയിച്ചു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അജ്മലിന്‍റെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്‍ത്ഥിനികളുടെ കൈവശമില്ലായിരുന്നു.

ഇതോടെ പൊലീസ് ഇന്‍സ്റ്റാഗ്രാമില്‍ തന്നെ കെണിയൊരുക്കാന്‍ തീരുമാനിച്ചു. ഒരു സ്ത്രീയുടെ പേരില്‍ ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു.

ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മല്‍ ശ്രമിച്ചു. സ്വര്‍ണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു.

പെണ്‍കുട്ടികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ ചമ്രവട്ടം നരിപ്പറമ്പില്‍ വെച്ച് സുഹൃത്ത് നിഫിന് കൈമാറിയെന്നാണ് അജ്മല്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.

ഇയാളുമായുള്ളതും ഇന്‍സ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മലിന്‍റെ മൊഴി. പെണ്‍കുട്ടികള്‍ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

#police #set #fierce #trap #young #man #cheat #girls #using #instagram-

Next TV

Related Stories
#foundead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 6, 2024 09:45 PM

#foundead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വാരനാട് കവലയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം...

Read More >>
#drowned | കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jul 6, 2024 09:23 PM

#drowned | കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

അടിയൊഴുക്കും തീരക്കടലില്‍ കുഴികളുമുള്ള ഇവിടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു യുവാക്കള്‍...

Read More >>
#imprisonment | കോഴിക്കോട് ഏഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്

Jul 6, 2024 09:06 PM

#imprisonment | കോഴിക്കോട് ഏഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസാണ് അന്വേഷണം...

Read More >>
#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Jul 6, 2024 08:45 PM

#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി...

Read More >>
#sexuallyassault | പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്‍ഷം കഠിന തടവും പിഴയും

Jul 6, 2024 08:30 PM

#sexuallyassault | പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്‍ഷം കഠിന തടവും പിഴയും

നിരവധി തവണ പ്രതി പീഡിപ്പിച്ചതായി ആണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. റാന്നി പൊലീസാണ് കേസ്...

Read More >>
#Fever | സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Jul 6, 2024 08:16 PM

#Fever | സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ശമ്പളം കിട്ടാത്ത എൻ എച്ച് എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത്...

Read More >>
Top Stories