#autorikshadriver| രാത്രി ഓട്ടോയുമായി ഇറങ്ങിയയാൾ തിരിച്ചെത്തിയില്ല, ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

#autorikshadriver|  രാത്രി ഓട്ടോയുമായി ഇറങ്ങിയയാൾ തിരിച്ചെത്തിയില്ല, ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി
Jul 1, 2024 07:19 AM | By ADITHYA. NP

എറണാകുളം: (www.truevisionnews.com)കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി. ആറു ദിവസം മുൻപാണ് എഴിപ്രം സ്വദേശി ഷാജീവിനെ കാണാതായത്. ഷാജീവിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാൽപത്തിരണ്ടുകാരൻ ഷാജീവിനെ കാണാതാകുന്നത്.രാത്രി ഓട്ടോയുമായി ഇറങ്ങിയ ഇയാൾ പിന്നെ തിരിച്ചെത്തിയില്ല.

കടയിരുപ്പിനു സമീപമുളള റോഡിൽ ഓട്ടോ കണ്ടെത്തി, ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ട്, അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായെന്നും ഇവർ മർദ്ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

സൃഹൃത്തിന് വായ്പയെടുക്കാൻ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി, ഇതാണ് തർക്കത്തിന് കാരണം. നാട്ടുകാരും കുടുംബവും നടത്തിയ തെരച്ചിൽ ഫലം കണ്ടില്ല,

ഭാര്യയുടെ പരാതിയിൽ കേസെടുത്ത പുത്തൻകുരിശ് പോലീസ് അന്വേഷണം തുടരുകയാണ്, സംഭവ ദിവസം രാത്രി ഇരുട്ടിലേക്ക് നടന്നു പോകുന്ന ഷാജീവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

ഷാജീവിനെ മർദിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

#person #auto #riksha #night #return #auto #driver #reported #missing

Next TV

Related Stories
#cpim | 'സുധാകരനും മിത്രങ്ങളും പുറത്തെടുത്ത തകിടുകൾ, ആരുടെ തലയാ പൊട്ടിത്തെറിച്ചേ'; ട്രോളുമായി സിപിഎം നേതാക്കൾ

Jul 5, 2024 08:56 AM

#cpim | 'സുധാകരനും മിത്രങ്ങളും പുറത്തെടുത്ത തകിടുകൾ, ആരുടെ തലയാ പൊട്ടിത്തെറിച്ചേ'; ട്രോളുമായി സിപിഎം നേതാക്കൾ

സുധാകരനും മിത്രങ്ങളും ചേർന്ന് വീടിന്റെ നാല് ഭാഗവും കുഴിച്ച്, കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകള്‍ പുറത്തെടുക്കുകയും ചെയ്തു. ഇനി കെപിസിസി...

Read More >>
#robbery |  കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

Jul 5, 2024 08:26 AM

#robbery | കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ റോഡിൽ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെ‌‌രോടു സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞു...

Read More >>
#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

Jul 5, 2024 08:21 AM

#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

ഹോട്ടലിൽ തീ പടർന്നു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം...

Read More >>
#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 5, 2024 08:06 AM

#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

മനേക്കരയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സി.സി ടിവി ക്യാമറയിലാണ് ദൃശ്യം...

Read More >>
#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

Jul 5, 2024 07:52 AM

#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും....

Read More >>
Top Stories