#theft | മഴയുള്ള രാത്രികളില്‍ വീടുകളില്‍ മോഷണം, കറക്കം മോഷ്ടിച്ച സൈക്കിളിലും; പ്രതി പിടിയില്‍

#theft | മഴയുള്ള രാത്രികളില്‍ വീടുകളില്‍ മോഷണം, കറക്കം മോഷ്ടിച്ച സൈക്കിളിലും; പ്രതി പിടിയില്‍
Jun 29, 2024 08:58 AM | By Susmitha Surendran

എരമംഗലം(മലപ്പുറം): (truevisionnews.com)  അടുത്തിടെയായി മാറഞ്ചേരി, എരമംഗലം മേഖലയില്‍ മഴയുള്ള രാത്രികളെ മറയാക്കി മോഷണം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി പോലീസ് പിടിയിലായി.

തമിഴ്നാട് പാപനാശം സ്വദേശി ബാലചന്ദ്രന്‍ (കണ്ണന്‍-48) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. എടപ്പാള്‍, പൊറൂക്കര, പെരുമ്പറമ്പ് എന്നിവിടങ്ങളില്‍ നേരത്തെ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. പ്രവീണ്‍കുമാറും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാസറും സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത്കുമാറും നടത്തിയ അന്വേഷണത്തിലാണ് സൈക്കിളില്‍ ചുറ്റി ആളില്ലാവീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്ന കള്ളനെ പിടികൂടാനായത്.

മാറഞ്ചേരി തട്ടകത്ത് ക്ഷേത്രത്തിലും മാറഞ്ചേരി പരിച്ചകം പൂച്ചത്തേല്‍ മേഖലയിലും എരമംഗലം പെരുമുടിശ്ശേരി മേഖലയിലും ഏഴോളം വീടുകളിലും വീട്ടമ്പലത്തിലും മോഷണം നടത്തിയിരുന്നു.

സൈക്കിളില്‍ ചുറ്റുന്ന മോഷ്ടാവിന്റെ ചിത്രവുമായി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണു നാരായണന്‍ നവമാധ്യമങ്ങളിലൂടെ നടത്തിയ ശ്രമങ്ങളും മോഷ്ടാവിനെ പിടികൂടുന്നതിന് സഹായകമായി.

നവമാധ്യമത്തില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ള ആളുമായി സാമ്യമുള്ള ഒരാള്‍ സൈക്കിളില്‍ എരമംഗലത്തൂടെ പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്തുടര്‍ന്ന് സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്.

#manjeri #TamilNadu #native #who #involved #theft #arrested #police.

Next TV

Related Stories
#kozhikodebeachhospital | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ

Jul 1, 2024 12:15 PM

#kozhikodebeachhospital | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ

ബീച്ച് ആശുപത്രിക്ക് മുന്നിലെ ഒ.പി ടിക്കറ്റ് കൗണ്ടർ തിങ്കളാഴ്ചമുതലാണ് പുതിയ ബ്ലോക്കിലേക്ക്...

Read More >>
#cknajaf | മനു തോമസ് പി ജയരാജനെതിരായ പിണറായി വിജയൻ്റെ സീക്രട്ട് ഓപ്പറേഷൻ - സി കെ നജാഫ്

Jul 1, 2024 12:10 PM

#cknajaf | മനു തോമസ് പി ജയരാജനെതിരായ പിണറായി വിജയൻ്റെ സീക്രട്ട് ഓപ്പറേഷൻ - സി കെ നജാഫ്

സിപിഐഎം നിയന്ത്രിയ ബാങ്കുകളിൽ ഈ കോപ്പി ഗോൾഡ് നിറച്ച് വെച്ചിട്ടുണ്ട്', സികെ നജാഫ്...

Read More >>
#police |ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

Jul 1, 2024 11:49 AM

#police |ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ...

Read More >>
#smstreet | മിഠായിത്തെരുവില്‍, 'വന്നോളീ..ന്ന്' പറഞ്ഞ് വഴിതടഞ്ഞാല്‍ പോലീസ് പിടിവീഴും

Jul 1, 2024 11:44 AM

#smstreet | മിഠായിത്തെരുവില്‍, 'വന്നോളീ..ന്ന്' പറഞ്ഞ് വഴിതടഞ്ഞാല്‍ പോലീസ് പിടിവീഴും

ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ്...

Read More >>
 #GaneshKumar  |  'കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി'; ഗണേഷ്കുമാർ

Jul 1, 2024 11:09 AM

#GaneshKumar | 'കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി'; ഗണേഷ്കുമാർ

ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റ കാരണത്തിലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും കെഎസ്ആർടിസി അടൂർ...

Read More >>
Top Stories