പള്ളിക്കല്‍: (truevisionnews.com) കോഴിപ്പുറം വെണ്ണായൂര്‍ എ.എം.എല്‍.പി സ്കൂളിലെ ആറ് വിദ്യാര്‍ഥികളടക്കം പത്തുപേർക്ക് കൂടി ദേഹാസ്വാസ്ഥ്യം.
ഇവര്‍ വ്യാഴാഴ്ച ചികിത്സ തേടി. വയറിളക്കവും പനിയും പടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം സ്കൂളിന് അടുത്ത വ്യാഴാഴ്ച വരെ അവധി പ്രഖ്യാപിച്ചു.
ബുധനാഴ്ച ആറ് വിദ്യാര്‍ഥികളും ഒരു അധ്യാപികയും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നു. ഇതോടെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ചികിത്സ തേടിയവരുടെ എണ്ണം 126 ആയി.
മൂന്ന് അധ്യാപകരും ചികിത്സ തേടിയവരില്പ്പെടും. വെള്ളിയാഴ്ച 288 കുട്ടികളും ശനിയാഴ്ച 244 കുട്ടികളുമാണ് സ്കൂളില്‍നിന്ന് ഭക്ഷണം കഴിച്ചത്.
ശനിയാഴ്ച പ്രീ പ്രൈമറി വിദ്യാർഥികള്‍ക്ക് ക്ലാസുണ്ടായിരുന്നില്ല. എന്നാല്‍, ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.
അതിനാല്‍ വെള്ളിയാഴ്ചയിലെ ഭക്ഷണത്തില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. സന്തോഷ് പറഞ്ഞു.
വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച കുട്ടികളെല്ലാം സുഖം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യവിഷ ബാധയുടെ ഭാഗമായി 10 ദിവസം വരെ കുട്ടികളില്‍ ദേഹാസ്വാസ്ഥ്യത്തിന് സാധ്യതയുണ്ടെന്നാണ് നിഗമനം. പകര്‍ച്ചവ്യാധി പ്രശ്നങ്ങളും ഇതില്‍പ്പെടും.
#Food #poisoning #126 #people #sought #treatment #One #week #off #from #school