#imprisonment | പതിനഞ്ച്കാരിയെ ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ച കേസിൽ; 55-കാരന് മൂന്നുവർഷം കഠിനതടവ്

#imprisonment | പതിനഞ്ച്കാരിയെ ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ച കേസിൽ; 55-കാരന് മൂന്നുവർഷം കഠിനതടവ്
Jun 25, 2024 08:33 PM | By VIPIN P V

തൊടുപുഴ: (truevisionnews.com) 15 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 55 കാരന് മൂന്നുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

രാജാക്കാട് പഴയവിടുതി ചാത്തൻപുരയിടത്തിൽ വീട്ടിൽ ഷാബു ( സാബു ) വിനെയാണ് ശിക്ഷിച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം.

ദേവികുളം അതിവേഗ ജ്യുവനെൽ പ്രത്യേക കോടതി ജഡ്ജി എം.ഐ. ജോൺസനാണ് ശിക്ഷ വിധിച്ചത്.

പിഴസംഖ്യയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്ന് നഷ്ടപരിഹാരവും ഇരയായ പെൺകുട്ടിക്ക് അനുവദിക്കാൻ കോടതി ഉത്തരവിട്ടു.

2023ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നടത്തിയിരുന്ന കടയിൽ കുട്ടി മാത്രം ഉണ്ടായിരുന്ന സമയമെത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടി മാതാപിതാക്കളെയും സഹോദരനെയും വിവരം അറിയിച്ചു. തുടർന്ന് പൊലീസ് പ്രതിയെ പിടി കൂടുകയായിരുന്നു.

രാജാക്കാട് എസ്.ഐയായിരുന്ന മിഥുൻ മാത്യു അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിജു കെ. ദാസ് ഹാജരായി.

#case #attempted #sexualharassment #fifteen #year #old #girl #year #old #sentenced #three #years #rigorous #imprisonment

Next TV

Related Stories
#straydog | കണ്ണൂരിൽ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ

Nov 27, 2024 08:44 PM

#straydog | കണ്ണൂരിൽ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ

ഇത്തരത്തിൽ 10 പേരെ നായ കടിച്ചു. പരാക്രമമോ, പരക്കം പാച്ചിലോ കാണിക്കാത്ത നായ നടക്കുന്നതിനിടയിലാണ് പലരെയും...

Read More >>
#bjp | കോഴിക്കോട്ടെ  'സേവ് ബി.ജെ.പി' പോസ്റ്റര്‍ പ്രതിഷേധം; സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

Nov 27, 2024 08:41 PM

#bjp | കോഴിക്കോട്ടെ 'സേവ് ബി.ജെ.പി' പോസ്റ്റര്‍ പ്രതിഷേധം; സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇന്ന് മാധ്യമപ്രവർത്തകരെ...

Read More >>
#Highcourt | ആന എഴുന്നള്ളിപ്പ്; അനിവാര്യമായ മതാചാരങ്ങള്‍ മാത്രമേ അനുവദിക്കൂ -ഹൈക്കോടതി

Nov 27, 2024 08:18 PM

#Highcourt | ആന എഴുന്നള്ളിപ്പ്; അനിവാര്യമായ മതാചാരങ്ങള്‍ മാത്രമേ അനുവദിക്കൂ -ഹൈക്കോടതി

കര്‍ശന മാര്‍ഗനിര്‍ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും അനിവാര്യമായ മതാചാരങ്ങള്‍ മാത്രമേ അനുവദിക്കൂ എന്നും...

Read More >>
#accident | സ്കൂളിൽ നിന്ന് കുട്ടിയെ തിരികെ വിളിക്കാൻ പോകുംവഴി അപകടം; കൊടുങ്ങല്ലൂരിൽ  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Nov 27, 2024 08:12 PM

#accident | സ്കൂളിൽ നിന്ന് കുട്ടിയെ തിരികെ വിളിക്കാൻ പോകുംവഴി അപകടം; കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷൈജയെ തൊട്ടടുത്തുള്ള ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാൻ...

Read More >>
#Pension | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല, ശിപാർശ തള്ളി മന്ത്രിസഭായോഗം

Nov 27, 2024 08:01 PM

#Pension | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല, ശിപാർശ തള്ളി മന്ത്രിസഭായോഗം

വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരൻറെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ...

Read More >>
#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

Nov 27, 2024 07:56 PM

#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്രതിയെ നാളെ രാവിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ...

Read More >>
Top Stories