NEETPGexam | നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ പരീക്ഷാ തീയതി ഉടൻ‌ അറിയിക്കും; ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രാലയം

NEETPGexam | നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ പരീക്ഷാ തീയതി ഉടൻ‌ അറിയിക്കും; ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രാലയം
Jun 22, 2024 10:32 PM | By VIPIN P V

(truevisionnews.com) നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി.

പുതുക്കിയ പരീക്ഷാ തീയതി ഉടൻ‌ അറിയിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രാത്രി വൈകിയാണ് കേന്ദ്ര സർക്കാർ തീരുമാനം.

വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ നടപടി. നാഷണൽ ടെസ്റ്റിങ് ഏജൻസി ഡിജിയെ നീക്കി.

എൻടിഎ ഡിജി സുബോദ് കുമാർ സിങ്ങിനെയാണ് സ്ഥാനത്ത് നിന്ന് നീക്കയത്. പ്രദീപ് സിങ് കരോളയ്ക്കാണ് പകരം ചുമതല.

നീറ്റ്- നെറ്റ് പരീക്ഷാ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു.

#NEETPGexam #postponed #Revised #examdate #notified #soon #Ministry #Health #expressed #regret

Next TV

Related Stories
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

Sep 28, 2024 11:00 AM

#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് പൊലീസ്...

Read More >>
#Terrorattack |  ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

Sep 28, 2024 09:56 AM

#Terrorattack | ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

സേനയുടെ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നേരത്തെ, സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ...

Read More >>
#arjunmission |  ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 07:39 PM

#arjunmission | ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക്...

Read More >>
Top Stories