#accident | അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം

#accident | അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം
Jun 22, 2024 07:23 PM | By VIPIN P V

നാഗർകോവിൽ (തമിഴ്നാട്): (truevisionnews.com) കേപ്പ് റോഡിൽ വെള്ളിയാഴ്ച രാത്രി അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു.

ഇടലാക്കുടി മാലിക്തീനാർ നഗറിൽ താമസിക്കുന്ന ഹോട്ടൽ ജീവനക്കാരനായ റിയാസ്ഖാൻ (24), തമ്മത്തുകോണം സ്വദേശി വെൽഡിങ് തൊഴിലാളിയായ ഡാനിയൽ (20) എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കളായ ഇവർ വീട്ടിലേയ്ക്ക് മടങ്ങാനായി സംഭവദിവസം രാത്രി ബൈക്കിൽ നാഗരാജ ക്ഷേത്ര റോഡിൽ ഹെഡ് പോസ്റ്റാഫിസിന് സമീപം വഴി കേപ്പ് റോഡിൽ കയറുന്നതിനിടയിലാണ് വാഹനം ഇടിച്ചത്.

അപകടം വരുത്തിയ വാഹനം നിർത്താതെ പോയി. റിയാസ് ഖാൻ സംഭവസ്ഥലത്തും ഡാനിയൽ ആശാരിപള്ളം മെഡിക്കൽ കോളജിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.

വിവരം അറിഞ്ഞെത്തിയ ട്രാഫിക് പൊലീസാണ് അപകടത്തിൽപ്പെട്ടവരെ മെഡിക്കൽ കോളജിൽ എത്തിച്ചത്.

സമീപത്തെ കടകളിലെ സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

#accident #involving #unknown #vehicle #met #tragic #end #young #bikers

Next TV

Related Stories
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

Sep 28, 2024 11:00 AM

#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് പൊലീസ്...

Read More >>
#Terrorattack |  ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

Sep 28, 2024 09:56 AM

#Terrorattack | ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

സേനയുടെ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നേരത്തെ, സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ...

Read More >>
#arjunmission |  ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 07:39 PM

#arjunmission | ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക്...

Read More >>
Top Stories