#VSivankutty | മലപ്പുറത്ത് കുറവുള്ളത് 2954 പ്ലസ് വൺ സീറ്റുകൾ മാത്രം; സമരം രാഷ്ട്രീയപ്രേരിതമെന്ന് വിദ്യാഭ്യാസമന്ത്രി

#VSivankutty | മലപ്പുറത്ത് കുറവുള്ളത് 2954 പ്ലസ് വൺ സീറ്റുകൾ മാത്രം; സമരം രാഷ്ട്രീയപ്രേരിതമെന്ന് വിദ്യാഭ്യാസമന്ത്രി
Jun 22, 2024 11:41 AM | By VIPIN P V

മലപ്പുറം: (truevisionnews.com) ജില്ലയിൽ 2954 സീറ്റുകൾ മാത്രമാണ് കുറവുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ സമരമാണ്.

സമരം സംഘർഷത്തിലേക്ക് കൊണ്ടു പോകരുതെന്നും വിദ്യാഭ്യാസമന്ത്രി അഭ്യർഥിച്ചു. പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.

സംസ്ഥാനത്ത് 3,16,669 സീറ്റുകളിൽ ഇതുവരെ പ്രവേശനം നൽകി. മലപ്പുറത്ത് ഇതുവരെ 49,906 പേർ പ്രവേശനം നേടിയെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് 14,307 വിദ്യാർഥികളാണ് പ്രവേശനം കാത്തിരിക്കുന്നത്. 11,000ത്തിലേറെ സീറ്റുകൾ അൺ എയ്ഡ് ഒഴികെയുള്ള മേഖലകളിൽ ബാക്കിയുണ്ട്.

പ്ലസ് വൺ അലോട്ട്മെന്റുകൾ ഇനിയും നടക്കാനുണ്ടെന്നും പ്ലാൻ ചെയ്ത സമരമാണ് എം.എസ്.എഫ് നടത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി ആരോപിച്ചു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ രംഗത്തെത്തി.

ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ അധികബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനു പറഞ്ഞു.

പ്രശ്നം പരിഹരിച്ചില്ലങ്കിൽ എസ്എഫ് ഐ സമരത്തിന് ഇറങ്ങുമെന്നും സാനു വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേർത്തു.

#Malappuram #plusoneseats #education #minister #said #strike #politically #motivated

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories

Entertainment News