#sexualasult | 16 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരന് അഞ്ച് വർഷം തടവും പിഴയും ശിക്ഷ

#sexualasult |  16 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരന് അഞ്ച് വർഷം തടവും പിഴയും ശിക്ഷ
Jun 21, 2024 10:29 AM | By Athira V

മലപ്പുറം: ( www.truevisionnews.com ) നിലമ്പൂരിൽ 16 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 19കാരന് തടവും പിഴയും ശിക്ഷ. പോത്തുകല്ല് സ്വദേശിയായ ഉണ്ണിക്കുട്ടനാണ് കോടതി ശിക്ഷ വിധിച്ചത്.

അഞ്ച് വർഷവും രണ്ട് മാസവും തടവും 5,000 രൂപ പിഴയുമാണ് നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക അതിജീവിതയ്ക്ക് നൽകും.

2019 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12 മണിയോടെ പരാതിക്കാരിയുടെ വീട്ടിൽ കയറി വീട്ടുപറമ്പിലേക്ക് പരാതിക്കാരിയെ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

കേസുമായി ബന്ധപ്പെട്ട് പ്രതി ജയിലിൽ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും. വഴിക്കടവ് സ്റ്റേഷൻ സബ് ഇൻ സ്‌പെക്ടർ ആയിരുന്ന ബിഎസ് ബിനു ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ നടപ്പാക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

#sexualassault #minor #girl #19 #year #old #sentenced #five #year #imprisonment #nilambur

Next TV

Related Stories
#lottery  |  സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 26, 2024 03:28 PM

#lottery | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#feverdeathcase | പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത, അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്, കേസെടുത്തു

Nov 26, 2024 03:25 PM

#feverdeathcase | പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത, അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്, കേസെടുത്തു

17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ...

Read More >>
#HighCourt | 'ഇത് അംഗീകരിക്കാനാകില്ല'; പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Nov 26, 2024 03:14 PM

#HighCourt | 'ഇത് അംഗീകരിക്കാനാകില്ല'; പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ...

Read More >>
#theft | മുഖംമൂടി ധരിച്ചെത്തിയ ആൾ മുളകുപൊടി വിതറി വയോധികയുടെ  സ്വർണമാല മോഷ്ടിച്ചു

Nov 26, 2024 02:51 PM

#theft | മുഖംമൂടി ധരിച്ചെത്തിയ ആൾ മുളകുപൊടി വിതറി വയോധികയുടെ സ്വർണമാല മോഷ്ടിച്ചു

ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ്...

Read More >>
#NaveenBabu | എഡിഎം നവീൻ ബാബുവിന്റെ മരണം; 'പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല സിബിഐ അന്വേഷണം' ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

Nov 26, 2024 02:47 PM

#NaveenBabu | എഡിഎം നവീൻ ബാബുവിന്റെ മരണം; 'പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല സിബിഐ അന്വേഷണം' ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും...

Read More >>
Top Stories