#VSivankutty | ബാബരി മസ്ജിദും അയോധ്യാ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ ഒഴിവാക്കിയത് കേരളം അംഗീകരിക്കില്ല - വി. ശിവൻകുട്ടി

#VSivankutty | ബാബരി മസ്ജിദും അയോധ്യാ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ ഒഴിവാക്കിയത് കേരളം അംഗീകരിക്കില്ല - വി. ശിവൻകുട്ടി
Jun 19, 2024 10:44 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ബാബരി മസ്ജിദും അയോധ്യാ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻ.സി.ഇ.ആർ.ടി നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയശാസ്ത്ര നിലപാടുകളോ ആശയ പ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങൾ ഉൾക്കൊള്ളേണ്ടത്. യഥാർഥ ചരിത്രവും ശാസ്ത്രവും ഒക്കെയാണ് പഠിപ്പിക്കേണ്ടത്.

കേരളം ഉയർത്തിപ്പിടിക്കുന്ന നിലപാടും മുന്നോട്ട് കൊണ്ടു പോകുന്ന നടപടിയും ഇതാണെന്നും മന്ത്രി വ്യക്തമാക്കി. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ ബോധപൂർവം ഒഴിവാക്കിയത് രാജ്യത്താകെയും കേരളത്തിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചത്.

ഈ മാറ്റങ്ങൾ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മതനിരപേക്ഷ സ്വഭാവത്തെയും അട്ടിമറിക്കുന്നതാണെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയർന്നു.

എസ്.സി.ഇ.ആർ.ടി, വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ വിശദമായി പരിശോധിക്കുകയും അവയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്തു.

ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷത, ജനാധിപത്യം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ പരിശോധനയിൽ വ്യക്തമായി.

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, മതനിരപേക്ഷ സമീപനം, പുരോഗമന ചിന്താഗതി എന്നിവ്ക്ക് അനുസൃതമായി വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടതിന്റെ അടിസ്ഥാനത്തിൽ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരളം സമാന്തര പാഠപുസ്തകങ്ങൾ തയ്യാറാക്കി.

ഈ പാഠപുസ്തകങ്ങൾ രാജ്യത്തിന്റെയും കേരളത്തിന്റെയും സാമൂഹിക-സാംസ്‌കാരിക സവിശേഷതകളെ ഉൾക്കൊള്ളുന്നതും ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലർത്തുന്നതുമാണ്.

കേരളത്തിന്റെ ഈ നടപടി രാജ്യമെമ്പാടും വലിയ ചർച്ചകൾക്ക് വഴിതുറന്നു. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും സ്വഭാവവും സംബന്ധിച്ച സുപ്രധാന ചർച്ചകൾ ഈ സംഭവം ഉയർത്തിക്കൊണ്ടുവന്നു.

ഇന്ത്യൻ മതനിരപേക്ഷ സമൂഹത്തിന് ശുഭാപ്തി വിശ്വാസം പകരുന്നതായിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ തനിമയാർന്ന ഈ ഇടപെടൽ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

#Kerala #not #accept #omission #sections #involving #BabriMasjid #Ayodhyaissue #VShivankutty

Next TV

Related Stories
#KKMadhavan |  കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് -  ആർ.എം.പി ഐ

Jul 23, 2024 02:30 PM

#KKMadhavan | കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് - ആർ.എം.പി ഐ

1956 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമാവുകയും 1964 ൽ സി.പി ഐ എം നൊപ്പം നിന്ന് ദീർഘകാലം തൊഴിലാളിവർഗപ്പോരാട്ടം നടത്തി മാതൃകയുമായ...

Read More >>
#KRajan | ‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’ - കെ.രാജന്‍

Jul 23, 2024 02:05 PM

#KRajan | ‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’ - കെ.രാജന്‍

കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ്...

Read More >>
#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

Jul 23, 2024 12:36 PM

#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല....

Read More >>
#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

Jul 23, 2024 12:29 PM

#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി, പ്രതി തന്നെയാണു കൊലപാതകം നടത്തിയിരിക്കുന്നത് എന്നതിൽ തങ്ങൾക്കും സംശയമില്ലെന്നു...

Read More >>
#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

Jul 23, 2024 12:01 PM

#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും...

Read More >>
#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 23, 2024 11:40 AM

#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

മഴയുളള സമയത്ത് വളവിൽവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക...

Read More >>
Top Stories

Entertainment News