#skulls | കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, പരിഭ്രാന്തിയിൽ ജനം; അഘോരി സന്യാസിയെ പിഴചുമത്തി വിട്ടയച്ചു

#skulls | കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, പരിഭ്രാന്തിയിൽ ജനം; അഘോരി സന്യാസിയെ പിഴചുമത്തി വിട്ടയച്ചു
Jun 17, 2024 12:52 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)  കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു.

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴയെന്ന് പോലീസ് അറിയിച്ചു. തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികള്‍ നിരത്തിവെച്ച കാര്‍ പരിഭ്രാന്തിപരത്തിയത്.

കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോര്‍ഡാണ് തൂക്കിയിട്ടിരിക്കുന്നത്. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു.

നഗരത്തില്‍ ദുര്‍മന്ത്രവാദികള്‍ എത്തിയിരിക്കുന്നെന്ന് വാര്‍ത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്.

ഋഷികേശിലെ അഘോരി സന്ന്യാസിയാണ് താനെന്നും തിരുവണ്ണാമലയിലെ അരുണാചലക്ഷേത്രത്തില്‍ ദര്‍ശനത്തിനു വന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ക്ഷേത്രത്തിനുമുന്നില്‍ സ്ഥലമില്ലാത്തതുകൊണ്ടാണ് വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടതെന്നും മേലാസകലം ഭസ്മംപൂശിയ സന്ന്യാസി പറഞ്ഞു.

നിയമം ലംഘിച്ച് വണ്ടി നിര്‍ത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കിയതിന് 3,000 രൂപ പിഴയീടാക്കിയശേഷം സന്ന്യാസിയെ പോകാനനുവദിച്ചു. കേസൊന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറയിച്ചു.

#Aghori #Sannyasi #who #linedup #skulls #dashboard #his #car #fined #released #police.

Next TV

Related Stories
#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jun 26, 2024 02:12 PM

#complaint | പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ്...

Read More >>
#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

Jun 26, 2024 11:55 AM

#OmBirla | ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍: വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ൽ...

Read More >>
#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

Jun 26, 2024 11:49 AM

#LokSabhaSpeakerelection | രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ

ഒരു പ്രമേയം പാസാകും വരെ വോട്ടിങ് നടക്കും. ഒരേ സമയത്തു സമർപ്പിച്ച പ്രമേയങ്ങളുടെ മുൻഗണന നറുക്കിട്ടാണു...

Read More >>
#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Jun 26, 2024 10:32 AM

#wallcollapsed | മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹങ്ങൾ...

Read More >>
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

Jun 26, 2024 06:31 AM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

സ്ഥാനാർഥിക്ക് സ്വന്തം പേര് സ്പീക്കർ സ്ഥാനത്തേക്ക് മുന്നോട്ടുവെയ്ക്കാനാകില്ല. മറ്റൊരംഗമാണ്...

Read More >>
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

Jun 25, 2024 11:12 PM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

എട്ടാംതവണ ലോക്സഭയിലെത്തിയ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിൽ നിന്ന് 10,868 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ...

Read More >>
Top Stories