Featured

#kuwaitbuildingfire | കുവൈത്ത് ദുരന്തം: ശ്രീഹരിക്കും ഷിബുവിനും വിട ചൊല്ലി നാട്

Kerala |
Jun 16, 2024 07:41 PM

ചങ്ങനാശേരി: ( www.truevisionnews.com ) കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി.ശ്രീഹരിക്കും പായിപ്പാട് സ്വദേശി ഷിബു വർഗീസിനും വിടചൊല്ലി നാട്. തുരുത്തി യൂദാപുരം സെന്റ് ജൂഡ് ആശുപത്രിയിൽനിന്നും ശ്രീഹരിയുടെ മൃതദേഹം രാവിലെ 9ന് ഇളങ്കാവ് കിഴക്കേടത്ത് വസതിയിൽ എത്തിച്ചു.

തുടർന്ന് പൊതുദർശനം. ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. കുവൈത്തിലായിരുന്ന ശ്രീഹരിയുടെ അച്ഛൻ പ്രദീപ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു.

പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഷിബു വർഗീസിന്റെ മൃതദേഹം രാവിലെ 10ന് പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ വീട്ടിലെത്തിച്ചു. 11ന് ഇടവകപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനം. 2.30നു സംസ്കരിച്ചു.


#heartfelt #goodbye #srihari #shibu

Next TV

Top Stories