#Kuwaitbildingfire |കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്‌കാരം ഇന്ന്‌

#Kuwaitbildingfire |കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്‌കാരം ഇന്ന്‌
Jun 16, 2024 07:24 AM | By Susmitha Surendran

(truevisionnews.com)  കുവൈറ്റ് ലേബർ‌ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി ഉമ്മൻ, കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു എന്നിവരുടെ സംസ്കാരം ആണ് ഇന്ന് നടക്കുന്നത്.

ഇന്നലെ തന്നെ തോമസ് സി ഉമ്മന്റെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. തോമസ് സി ഉമ്മൻ പുതിയ വീട് വെക്കുന്നുണ്ടായിരുന്നു കുറച്ച് നേരം അവിടെ പൊതുദർശനത്തിന് വെച്ചിരുന്നു.

ഇന്ന് ഉച്ചക്ക് ശേഷമാണ് തോമസ് സി ഉമ്മന്റെ സംസ്കാരം നടക്കുക. മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡ‍ോക്സ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

തൊട്ടടുത്തുള്ള പള്ളിയിലാണ് പായിപ്പാട് സ്വദേശി ഷിബുവിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ വീട്ടുവളപ്പിൽ നടത്തുകമെന്നാണ് അറിയിച്ചിട്ടുള്ളത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും സാമ്പത്തിക സഹായം നൽകും.

എല്ലാ വീടുകളിലും സഹായമായി 25000 രൂപ ഇതിനോടകം എത്തിച്ചു. കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും. കമ്പനി നൽകുന്ന ധനസഹായം 4 ദിവസത്തിനുള്ളിൽ നൽകാനാണ് ശ്രമം.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 വർഷത്തെ ശമ്പളം ഇൻഷുറൻസായി ലഭിക്കും. മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നൽകുമെന്നും കെജി എബ്രഹാം വ്യക്തമാക്കിയിരുന്നു.

#Kuwait #Tragedy #Three #people's #funeral #today

Next TV

Related Stories
#gangrape | വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗം; മൂന്നുപേർ റിമാൻഡിൽ

Jun 23, 2024 08:42 AM

#gangrape | വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗം; മൂന്നുപേർ റിമാൻഡിൽ

സുനിൽ, ശശി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലുൾപ്പെട്ട പ്രകാശനെ പാലക്കാടുനിന്നാണ്...

Read More >>
#tpcase | ടിപി കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷായിളവ്; ശുപാർശപട്ടിക തയ്യാറാക്കിയത് പി ജയരാജൻ, പ്രതിഷേധം ശക്തം

Jun 23, 2024 08:11 AM

#tpcase | ടിപി കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷായിളവ്; ശുപാർശപട്ടിക തയ്യാറാക്കിയത് പി ജയരാജൻ, പ്രതിഷേധം ശക്തം

ഇന്നലെയാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്. മൂന്ന് പ്രതികളെ പുറത്തിറക്കാനാണ് സർക്കാർ...

Read More >>
#stabbedcase | അതിർത്തിത്തർക്കം, അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Jun 23, 2024 08:06 AM

#stabbedcase | അതിർത്തിത്തർക്കം, അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

തന്റെ അച്ഛൻ ശനിയാഴ്ച രാവിലെ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ഹനീഫയെത്തി അദ്ദേഹത്തെ വഴക്ക് പറഞ്ഞതായാണ് മൈതീൻ...

Read More >>
#missingcase | വിറ്റ ഫോൺ ഓണായി, മറ്റൊരു ഫോണിൽ ഇൻസ്റ്റഗ്രാം ഉപയോഗിച്ചു; 15-കാരനെ കണ്ടെത്തിയത് ചെന്നൈയിൽനിന്ന്

Jun 23, 2024 07:47 AM

#missingcase | വിറ്റ ഫോൺ ഓണായി, മറ്റൊരു ഫോണിൽ ഇൻസ്റ്റഗ്രാം ഉപയോഗിച്ചു; 15-കാരനെ കണ്ടെത്തിയത് ചെന്നൈയിൽനിന്ന്

രണ്ട് തുമ്പുകളും കോര്‍ത്തിണക്കിയുള്ള അന്വേഷണത്തിനും പിന്‍തുടര്‍ന്നുള്ള യാത്രകള്‍ക്കും ഒടുവില്‍ ഫലമുണ്ടായി....

Read More >>
Top Stories