#murdercase | ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അമ്മ കീഴടങ്ങി: മകളുടെ ഭാവിയിൽ ആശങ്കയെന്ന് മൊഴി

#murdercase | ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അമ്മ കീഴടങ്ങി: മകളുടെ ഭാവിയിൽ ആശങ്കയെന്ന് മൊഴി
Jun 15, 2024 08:17 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  ഓട്ടിസം ബാധിതയായ മൂന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ബെംഗളൂരുവിലാണ് സംഭവം. 35 വയസുകാരിയായ യുവതിയാണ് മകളെ കൊന്നെന്ന് അവകാശപ്പെട്ട് സുബ്രമണ്യ നഗർ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

യുവതിക്ക് ഇരട്ട പെൺകുട്ടികളാണ്. ഇരുവരും ഓട്ടിസം ബാധിതരുമാണ്. കുട്ടികളിലൊരാൾക്ക് ചെറിയ തോതിലുള്ള ഓട്ടിസം ലക്ഷണങ്ങളുള്ളപ്പോൾ മറ്റൊരാൾക്ക് ഗുരുതരമായ തരത്തിൽ തന്നെ ഓട്ടിസം ബാധയുണ്ട്.

ഈ കുട്ടിയെയാണ് യുവതി ശ്വാസം മുട്ടിച്ച് കൊന്നത്. മകളുടെ ഭാവിയിൽ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി.

കൊലപാതകത്തിന് ശേഷം സുബ്രമണ്യ നഗർ പൊലീസ് സ്റ്റേഷനിലെത്തി അവിടെ കീഴടങ്ങുകയായിരുന്നു. ഇത്തരമൊരു ആരോഗ്യസ്ഥിതിയിൽ മകൾ എങ്ങനെ വളരുമെന്നും അവളുടെ ഭാവി എന്തായിരിക്കുമെന്നും ആലോചിച്ച് താൻ ആശങ്കപ്പെട്ടിരുന്നുവെന്നും അതിനൊടുവിലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നും ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് പറഞ്ഞു.

'കഴിഞ്ഞ കുറേ നാളുകളായി താൻ മാനസിക സമ്മർദത്തിലായിരുന്നു. അതിനൊടുവിലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതും അത് നടപ്പാക്കിയതും' - യുവതി പറഞ്ഞു.

യുവതിയുടെ പേരിൽ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോടയിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

#Mother #surrenders #after #suffocating #baby #autistic #girl #anxious #says #she #worried #about #her #daughter's #future

Next TV

Related Stories
#murdercase | പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവം, കേസെടുത്ത് പൊലീസ്

Jul 12, 2024 10:26 PM

#murdercase | പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവം, കേസെടുത്ത് പൊലീസ്

ആക്രമിക്കപ്പെട്ടവർക്കും പ്രതികൾക്കും പരസ്പരം ബന്ധമുണ്ടെന്നും അവർ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണെന്നും പൊലീസ്...

Read More >>
#ConstitutionHatyaDay | ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനം; ഉത്തരവിറക്കി കേന്ദ്രസർക്കാർ, പ്രതിഷേധിച്ച് കോൺഗ്രസ്

Jul 12, 2024 07:38 PM

#ConstitutionHatyaDay | ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനം; ഉത്തരവിറക്കി കേന്ദ്രസർക്കാർ, പ്രതിഷേധിച്ച് കോൺഗ്രസ്

ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് 1975 ജൂൺ 25ന് സംഭവിച്ചതെന്നും ദ്രൗപതി മുർമു തന്റെ പ്രസംഗത്തിനിടെ...

Read More >>
#snakebites | 40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒമ്പതാം തവണ കടിയേറ്റാൽ മരണമെന്ന് സ്വപ്നം

Jul 12, 2024 07:35 PM

#snakebites | 40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒമ്പതാം തവണ കടിയേറ്റാൽ മരണമെന്ന് സ്വപ്നം

ഒമ്പതാമത്തെ തവണ പാമ്പുകടിക്കുന്നത് മരണകാരണമാകുമെന്നും പറഞ്ഞുവെന്ന് കുടുംബം...

Read More >>
#treebranchfell | തിരുപ്പതിയിൽ ദർശനത്തിയ സ്ത്രീയുടെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

Jul 12, 2024 07:07 PM

#treebranchfell | തിരുപ്പതിയിൽ ദർശനത്തിയ സ്ത്രീയുടെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

ജപാലി തീർത്ഥത്തിന് സമീപം ക്ഷേത്രത്തിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞു തലയിൽ...

Read More >>
#lightning | ബിഹാറിൽ കനത്ത മഴ; 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

Jul 12, 2024 05:19 PM

#lightning | ബിഹാറിൽ കനത്ത മഴ; 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

ബിഹാർ ദുരന്ത നിവാരണ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം ഈ മാസം മാത്രം ഇടിമിന്നലേറ്റ് 50 പേർക്ക് ജീവൻ...

Read More >>
#covid  | കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

Jul 12, 2024 04:33 PM

#covid | കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

ലോകത്തെ സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യ സംവിധാനങ്ങളെയും തളർത്തിയ മഹാമാരിയായിരുന്നു കോവിഡ് -19. വൈറസ് നിരീക്ഷണം നിലനിർത്താൻ ലോകാരോഗ്യ സംഘടന...

Read More >>
Top Stories