#lokanarkkavutemple | വടകര ലോകനാർകാവിലെ ചിറയിൽ പോയത് 8 പവന്റെ മാല; കണ്ടെത്തുമെന്ന് നാട്ടുകാർക്ക് വാശി, 30 മണിക്കൂ‍ർ തിരച്ചിൽ; ഒടുവിൽ...

#lokanarkkavutemple | വടകര ലോകനാർകാവിലെ ചിറയിൽ പോയത് 8 പവന്റെ മാല; കണ്ടെത്തുമെന്ന് നാട്ടുകാർക്ക് വാശി, 30 മണിക്കൂ‍ർ തിരച്ചിൽ; ഒടുവിൽ...
Jun 13, 2024 07:14 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) തീര്‍ത്ഥയാത്ര ശുഭകരമായി അവസാനിക്കാനിരിക്കേയാണ് ആലുവ എടത്തല സ്വദേശി ശശികുമാറിന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടത്.

കൊട്ടിയൂര്‍ സന്ദര്‍ശനം കഴിഞ്ഞ് ലോകനാര്‍ കാവിലെത്തി ചിറയില്‍ കുളിക്കുന്നതിനിടയിലാണ് എട്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാല നഷ്ടപ്പെട്ടത്. ഇതോടെ സന്തോഷമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകുകയായിരുന്നു.

വാര്‍ത്ത പരന്നതോടെ ഇത്രയും വിലപിടിപ്പുള്ള മാല എങ്ങനെയും കണ്ടെത്തണമെന്ന തീരുമാനത്തില്‍ നാട്ടുകാരെത്തി. എന്നാല്‍ മുങ്ങല്‍ വിദഗ്ധരും അഗ്നിരക്ഷാസേനയും ഏറെ ശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല.

പിന്നീട് ചിറയിലെ വെള്ളം വറ്റിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. പൂത്തൂരില്‍ നിന്ന് വലിയ മൂന്ന് മോട്ടോറുകള്‍ എത്തിച്ച് പിന്നീട് വെള്ളം വറ്റിച്ചു.

വെള്ളവും പായലും ചളിയുമെല്ലാം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ടായിരുന്നു ഇതിനുള്ള ശ്രമം. ഒടുവില്‍ 30 മണിക്കൂറിലേറെ നീണ്ട ഉദ്യമത്തിനൊടുവില്‍ ലോകനാര്‍കാവ് സ്വദേശി അനീഷിന് രാത്രി ഏഴുമണിയോടെ മാല ലഭിക്കുകയായിരുന്നു. അനീഷ് തന്നെ സ്വര്‍ണമാല ശശികുമാറിന് അണിയിച്ചു നല്‍കി.

#lost #8 #pavan #chain #water #30 #hours #searching #last

Next TV

Related Stories
#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

Sep 28, 2024 06:05 PM

#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ. അതുകൊണ്ടുതന്നെ...

Read More >>
#pushpan |  നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

Sep 28, 2024 06:00 PM

#pushpan | നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്...

Read More >>
#nehrutrophyboatrace |  'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച്  ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Sep 28, 2024 05:49 PM

#nehrutrophyboatrace | 'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച് ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 05:35 PM

#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

Sep 28, 2024 04:52 PM

#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍...

Read More >>
Top Stories