#arrest | ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ട് പേർ പിടിയിൽ

#arrest | ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ട് പേർ പിടിയിൽ
Jun 13, 2024 07:03 AM | By Athira V

കൊച്ചി: ( www.truevisionnews.com ) ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ. ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആൽബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ കുറിച്ചിലക്കോടു നിന്നുമാണ് പിടികൂടിയത്.

പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ആൽബിൻ പതിനൊന്ന് കേസുകളിൽ പ്രതിയും കാപ്പയിൽ ഉൾപ്പെട്ടയാളുമാണ്.

എ എസ് പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ വി പി സുധീഷ്, എസ് ഐമാരായ കെ ആർ അജീഷ്, എ കെ രാജു , കെ വി നിസാർ , എ എസ് ഐ എം ജി സജീവ്, സീനിയർ സി പി ഒ വർഗീസ് ടി വേണാട്ട്, സി പി ഒമാരായ മിഥുൻ മോഹൻ, അഭിലാഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

#two #persons #arrested #stealing #traveling #autorickshaw

Next TV

Related Stories
#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

Sep 28, 2024 06:05 PM

#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ. അതുകൊണ്ടുതന്നെ...

Read More >>
#pushpan |  നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

Sep 28, 2024 06:00 PM

#pushpan | നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്...

Read More >>
#nehrutrophyboatrace |  'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച്  ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Sep 28, 2024 05:49 PM

#nehrutrophyboatrace | 'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച് ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 05:35 PM

#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

Sep 28, 2024 04:52 PM

#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍...

Read More >>
Top Stories