#MVShreyamsKumar | എൽഡിഎഫിൽ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല, സംസ്ഥാനത്ത് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍

#MVShreyamsKumar | എൽഡിഎഫിൽ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല, സംസ്ഥാനത്ത് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍
Jun 12, 2024 12:18 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി.

രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ സീറ്റ് കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ല.

രാജ്യസഭാ അംഗത്വവുമായാണ് 2018 ൽ ഞങ്ങൾ മുന്നണിയിൽ എത്തിയത്. 2019 ൽ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു, എന്നാൽ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സിപിഐ തയ്യാറാകണമായിരുന്നു.

മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങൾ, ക്ഷണിച്ചിട്ട് വന്നതാണ്. ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തിൽ ബിജെപിക്കൊപ്പമാണ്.

കേരളത്തിലെ ഘടകം ബിജെപിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസര്‍ക്കാരിൽ മന്ത്രിയാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ ആവശ്യം ന്യായമാണ് പരിഗണിക്കണം. എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികൾ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാൻ കഴിയാതിരുന്നതാണ്.

ജെഡിഎസിന് നൽകുന്ന പരിഗണന പോലും മുന്നണിയിൽ തങ്ങൾക്ക് നൽകുന്നില്ല. ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിഎസ് ഒരേ കൊടിയാണ് രാജ്യത്തെമ്പാടും ഉപയോഗിച്ചത്.

പ്രവർത്തകർ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവിൽ അജണ്ടയിലില്ല. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യം പരിഗണിക്കണം. യുഡിഎഫിൽ പരിഗണന കിട്ടിയെന്ന് പറയുന്നില്ല.

എൽഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഒറ്റയ്ക്ക് നിന്നാൽ പോരേയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്.

യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങൾ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

#ShreyamsKumar #consideration #LDF, #RJD, #want #ministerial #post #state.

Next TV

Related Stories
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
#PVAnwar |  'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

Sep 21, 2024 07:38 PM

#PVAnwar | 'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം...

Read More >>
Top Stories