#shafiparambil | ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു

#shafiparambil | ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു
Jun 11, 2024 03:23 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ട്‌ യുഡിഎഫിന് അധികം ലഭിച്ചു.

നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡ‍ിഎഫിന്റെ കണക്കുകൂട്ടൽ.

ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ വണ്ടി കയറിയപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായി ഉയര്‍ന്നിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ പേരുകളാണ് യുഡിഎഫിൽ നിന്ന് സജീവ പരിഗണനയിലുള്ളത്.

#shafiparambil #resigns #mla #will #represent #vadakara #loksabha #mp

Next TV

Related Stories
#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 11:19 AM

#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

കഴിഞ്ഞ ശനിയാഴ്ച രാ ത്രിയാണ് അക്രമം. വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:18 AM

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‌കി പ്രവർത്തനം നടത്തുന്നതിനിടയിലാണ്...

Read More >>
#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

Oct 18, 2024 11:01 AM

#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

പൊതുപ്രവര്‍ത്തകന്മാര്‍ക്ക് അധികാരം കൈവരുമ്പോള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല,...

Read More >>
#naveenbabusuicide |  ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

Oct 18, 2024 10:47 AM

#naveenbabusuicide | ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനന്‍...

Read More >>
Top Stories