#complaint | ‘കൂടെ താമസിക്കുന്നതിനിടെ മറ്റു 2 ഭാര്യമാർ ഉണ്ടെന്നറിഞ്ഞു; ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം’: പരാതിയുമായി യുവതി

#complaint | ‘കൂടെ താമസിക്കുന്നതിനിടെ മറ്റു 2 ഭാര്യമാർ ഉണ്ടെന്നറിഞ്ഞു; ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം’: പരാതിയുമായി യുവതി
Jun 10, 2024 12:17 PM | By Athira V

മാന്നാർ : ( www.truevisionnews.com ) ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസിൽ പരാതി നൽകി.

മാന്നാർ കുട്ടംപേരൂർ 12-ാം വാർഡിൽ എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു കാട്ടി മാന്നാർ പൊലീസിൽ പരാതി നൽകിയത്.

രണ്ടു ദിവസം മുൻപാണ് ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപു രണ്ടുവട്ടം വിവാഹ മോചിതയായ അനീഷ സമൂഹമാധ്യമം വഴി പരിചയത്തിലായ നജുമുദീനൊപ്പം 2022 ഏപ്രിൽ മുതൽ ജീവിക്കുകയായിരുന്നെങ്കിലും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല.

ഇതിനിടെയാണു അനീഷ നജുമുദീനു മറ്റു രണ്ടു ഭാര്യമാർ ഉണ്ടെന്നറിഞ്ഞത്. അനീഷ ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്തതോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

2023ൽ പിഞ്ചുകുഞ്ഞുമായി മാന്നാറിലുള്ള വീട്ടിലേക്കു തിരിച്ചെത്തിയ അനീഷ പിതാവ് ഇസ്മായേലിനോടൊപ്പം ആണ് താമസിക്കുന്നത്. നജുമുദീൻ മറ്റു വിവാഹങ്ങൾ കഴിച്ച വിവരം മറച്ചുവച്ചു കൂടെ താമസിപ്പിച്ചതെന്ന് അനീഷ പൊലീസിനു മൊഴി നൽകി.

കുട്ടിയെ ഉപദ്രവിച്ച കേസിൽ അനീഷയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മർദനത്തിനിരയായ കുഞ്ഞിനെയും അനീഷയുടെ ആദ്യ വിവാഹത്തിലുള്ള മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.

#rape #complaint #against #father #child-new

Next TV

Related Stories
#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

Nov 26, 2024 07:40 AM

#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു. അത്രയും കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത്​ ചെയ്യാൻ പറഞ്ഞത്​...

Read More >>
#complaint | മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി, കേസെടുത്ത്  പോലീസ്

Nov 26, 2024 06:58 AM

#complaint | മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി, കേസെടുത്ത് പോലീസ്

സീബ്ര ലൈനിന് സമാന്തരമായി വാഹനം നിർത്തിയിട്ടത് കണ്ട് ഹോം ഗാർഡ് മൊബൈലിൽ ഫോട്ടോ എടുത്തിരുന്നു....

Read More >>
#death | കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Nov 26, 2024 06:48 AM

#death | കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

ഇന്നലെ കാലത്ത് കാട്ടാമ്പള്ളി കുതിരത്തടത്ത് വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം...

Read More >>
#Complaint | പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

Nov 26, 2024 06:34 AM

#Complaint | പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി....

Read More >>
Top Stories