#Clash | ഡിസിസി ഓഫിസിലെ കയ്യാങ്കളി; കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം, കർശന നടപടി വേണമെന്ന് നേതാക്കൾ

#Clash | ഡിസിസി ഓഫിസിലെ കയ്യാങ്കളി; കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം, കർശന നടപടി വേണമെന്ന് നേതാക്കൾ
Jun 8, 2024 11:08 AM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) തൃശ്ശൂർ സിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. കർശന നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

വൈകിട്ട് കെ സി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ദില്ലിയിൽ യോഗം ചേരും. തൃശൂരിലെ കെ മുരളീധരന്‍റെ തോൽവി, തല്ല് എന്നിവ യോഗത്തില്‍ ചർച്ച ചെയ്യും.

കെ സി വേണുഗോപാൽ, വി ഡി സതീശൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ നടന്ന സംഭവത്തില്‍ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു.

ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്തത് നടന്നു. പ്രശ്നങ്ങളുണ്ടെങ്കിൽ പാർട്ടിയിൽ പറഞ്ഞ് പരിഹാരം കാണണമായിരുന്നു.

മുരളീധരൻ്റെ തോൽവി പരിശോധിക്കേണ്ടതാണെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു. എഐസിസി നേതൃത്വത്തിന് പരാതി നൽകുമെന്ന് ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറ പ്രതികരിച്ചു.

ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിൽ നടപടി വേണമെന്നും പാർട്ടി നേതൃത്വം നടപടി എടുക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും സജീവൻ കുര്യച്ചിറ പറഞ്ഞു. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്.

പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങൾ പ്രശ്നത്തില്‍ ഇടപെട്ടു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം.

ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.

#DCC #office; #Congress #leadership #deeply #dissatisfied, #leaders #strict #action

Next TV

Related Stories
#accident | തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ മനപൂര്‍വ നരഹത്യക്ക് കേസെടുത്ത് പൊലീസ്

Nov 26, 2024 09:31 AM

#accident | തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ മനപൂര്‍വ നരഹത്യക്ക് കേസെടുത്ത് പൊലീസ്

ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക...

Read More >>
#attack | കുടുംബപ്രശ്നത്തെ തുടര്‍ന്നുള്ള വിരോധം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

Nov 26, 2024 09:20 AM

#attack | കുടുംബപ്രശ്നത്തെ തുടര്‍ന്നുള്ള വിരോധം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

മരിച്ചെന്നു കരുതി അശ്വതിയെ ഉപേക്ഷിച്ച് വീടിന്റെ വാതില്‍ ചാരിയശേഷം വിവില്‍ മക്കളെയും എടുത്ത്...

Read More >>
 #EPJayarajan | ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ല' -ഇ പി ജയരാജന്‍

Nov 26, 2024 09:11 AM

#EPJayarajan | ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ല' -ഇ പി ജയരാജന്‍

സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ്...

Read More >>
#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

Nov 26, 2024 08:50 AM

#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം...

Read More >>
#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

Nov 26, 2024 08:32 AM

#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍...

Read More >>
#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

Nov 26, 2024 08:15 AM

#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന്...

Read More >>
Top Stories