#beaten | ടോക്കൺ വിളിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു; പ്രതി പിടിയില്‍

#beaten | ടോക്കൺ വിളിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു; പ്രതി പിടിയില്‍
Jun 7, 2024 07:39 AM | By VIPIN P V

കൊല്ലം: (truevisionnews.com) മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ മർദിച്ച പ്രതി പിടിയിൽ. ടോക്കൺ വിളിക്കുന്നത് വൈകുന്നുവെന്ന് പറഞ്ഞായിരുന്നു കൈയേറ്റം.

പിലാഞ്ഞിയോട് സ്വദേശി ബിനുവിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് ബിനു വനിതാ ഡോക്ടറെ മർദിച്ചത്.

ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയ ബിനു ഏറെ സമയം കഴിഞ്ഞും ടോക്കൺ വിളിക്കാത്തത്തിൽ പ്രകോപിതനായി മർദിച്ചു എന്നാണ് പരാതി.

ബിനു വനിതാ ഡോക്ടറെ ക്യാബിനുള്ളിൽ കയറി മർദിക്കുകയായിരുന്നു. തടയാനെത്തിയ ജീവനക്കാരെയും രോഗികളെയും ഇയാൾ മർദിച്ചു. സ്ത്രീകളായ രോഗികളെ ഉൾപ്പെടെ പ്രതി അസഭ്യം പറഞ്ഞെന്നും പരാതി ഉണ്ട്.

മദ്യ ലഹരിയിൽ അക്രമാസക്തനായ പ്രതിയെ ആശുപത്രി ജീവനക്കാരും രോഗികളും ഏറെ പണിപെട്ട് പിടികൂടുകയും ശേഷം പൊലീസിലേൽപിക്കുകയും ചെയ്തു.

ആശുപത്രി സംരക്ഷണ നിയമം, സ്ത്രീകൾക്കെതിരായ അതിക്രമം, ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു ബിനുവിന്റെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Woman #doctor #beaten #delaying #token #call; #Accused #custody

Next TV

Related Stories
#accident |  നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; കാര്‍ യാത്രികനായ ഒരാള്‍ക്ക് പരിക്ക്

Nov 25, 2024 03:49 PM

#accident | നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; കാര്‍ യാത്രികനായ ഒരാള്‍ക്ക് പരിക്ക്

തൃശൂരിൽ നിന്ന് തൃപ്രയാറിലേക്ക് പോയിരുന്ന സ്വകാര്യ ബസിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു...

Read More >>
#clash | കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു;  ഹോട്ടൽ ഉടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി

Nov 25, 2024 03:16 PM

#clash | കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ഹോട്ടൽ ഉടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി

ബിരിയാണിയാണ് ഇരുവരും കഴിച്ചത്. സമീപവാസികളായ ഇവർ ഇടക്കിടെ കഴിക്കാനെത്തുന്നവരാണെന്ന് ഹോട്ടലുടമ പറയുന്നു....

Read More >>
#suicide |  അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

Nov 25, 2024 03:14 PM

#suicide | അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കുളത്തിൽ ചാടിയ യുവതിയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ...

Read More >>
#rescued | രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി, അപകടം അടുക്കളയില്‍ കളിക്കുന്നതിനിടയില്‍

Nov 25, 2024 03:11 PM

#rescued | രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി, അപകടം അടുക്കളയില്‍ കളിക്കുന്നതിനിടയില്‍

തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞുമായി ജംഷീദ് മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തി. ഒട്ടും വൈകാതെ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ...

Read More >>
#rain | നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Nov 25, 2024 02:50 PM

#rain | നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

Read More >>
Top Stories