തൃശൂർ: (truevisionnews.com) തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കെ.മുരളീധരന്റെ തോൽവിയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകന്റെ ഒറ്റയാൾ പ്രതിഷേധം.
കെ.മുരളീധരന്റെ ചിത്രവും ബോർഡുമായി വലപ്പാട് സ്വദേശി ഇസ്മയിലാണ് ഡിസിസി ഓഫീസിന്റെ കവാടത്തിൽ പ്രതിഷേധിക്കുന്നത്. ‘മുരളീധരനെ കുരുതികൊടുക്കുന്ന വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവയ്ക്കണം’ എന്ന് ആവശ്യപ്പെട്ടാണ് ഇസ്മയിലിന്റെ പ്രതിഷേധം.
രാജിക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെ നിരാഹാരമിരിക്കാനാണ് തീരുമാനമെന്നും 28 വർഷമായി പാർട്ടി അനുഭാവിയാണെന്നും ഇസ്മയിൽ പറയുന്നു.
അതേസമയം, ഇയാള്‍ക്ക് പാർട്ടി അംഗത്വമില്ല. ടി.എൻ.പ്രതാപന്റെയും ജോസ് വള്ളൂരിന്റെയും മണ്ഡലമായ നാട്ടികയാണ് തന്റെയും സ്വദേശമെന്നും ഇവിടെ ഒരു ബൂത്തിൽപ്പോലും കോൺഗ്രസിന് മുന്നിലെത്താനായിട്ടില്ലെന്നും ഈ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഇരുവരും രാജി വയ്ക്കണമെന്നും ഇസ്മയിൽ ആവശ്യപ്പെടുന്നു.
#Defeat #KMuralidharan #Worker's #protest #demanding #DCC #president's #resignation