#accident | ബൈക്കപകടത്തില്‍ പരിക്കേറ്റ് രാത്രി മുഴുവന്‍ ഓടയില്‍, ആരുമറിഞ്ഞില്ല; യുവാവ് മരിച്ച നിലയില്‍

#accident |  ബൈക്കപകടത്തില്‍ പരിക്കേറ്റ് രാത്രി മുഴുവന്‍ ഓടയില്‍, ആരുമറിഞ്ഞില്ല; യുവാവ് മരിച്ച നിലയില്‍
Jun 6, 2024 08:02 AM | By Athira V

പുതുപ്പള്ളി: ( www.truevisionnews.com ) ചാലുങ്കല്‍പടിക്കു സമീപം യുവാവിനെ ബൈക്കപകടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു മരിച്ചത്.

രാത്രി മുഴുവന്‍ യുവാവ് പരിക്കേറ്റ് ഓടയില്‍ കിടന്നു. പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം ആരുമറിഞ്ഞില്ലെന്നാണ് നിഗമനമെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടത്. സമീപത്തു പരിശോധന നടത്തിയപ്പോള്‍ ഓടയില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ വിഷ്ണുവിന്റെ മൃതദേഹവും കണ്ടു.

പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി പിആര്‍ഒ ആയിരുന്നു വിഷ്ണു. ഡിവൈഎഫ്‌ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.

ആശുപത്രിയില്‍നിന്നു രാത്രി ഒന്‍പതോടെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു. എങ്ങനെ അപകടത്തില്‍പെട്ടെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍പെട്ടതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നു ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും. പിതാവ്: രഘുത്തമന്‍. അമ്മ: വിജയമ്മ. ഭാര്യ: അര്‍ച്ചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്‌കരിക്കും.

#injured #bike #accident #running #all #night #young #man #dead

Next TV

Related Stories
#accident |  കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം

Nov 26, 2024 12:12 PM

#accident | കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ്...

Read More >>
#IFFK | ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി

Nov 26, 2024 12:03 PM

#IFFK | ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി

മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍...

Read More >>
#arrest | ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

Nov 26, 2024 11:57 AM

#arrest | ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

ക​ട​വ​ന്ത്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പ്ര​തി കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ക​രു​ത​ൽ ത​ട​ങ്ക​ലി​ന്​...

Read More >>
#fire | കോഴിക്കോട് നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Nov 26, 2024 11:49 AM

#fire | കോഴിക്കോട് നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ...

Read More >>
#ShobhaSurendran | 'പാർട്ടി ഏൽപ്പിച്ച എല്ലാ ‌ചുമതലകളും നന്നായി ചെയ്തിട്ടുണ്ട്, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കും'

Nov 26, 2024 11:44 AM

#ShobhaSurendran | 'പാർട്ടി ഏൽപ്പിച്ച എല്ലാ ‌ചുമതലകളും നന്നായി ചെയ്തിട്ടുണ്ട്, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കും'

ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ...

Read More >>
#Attack | വീടിന് സമീപത്തെ വഴിയിൽ നിൽക്കുന്നതിനിടെ കോടാലി ഉപയോഗിച്ച് വീട്ടമ്മയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Nov 26, 2024 11:37 AM

#Attack | വീടിന് സമീപത്തെ വഴിയിൽ നിൽക്കുന്നതിനിടെ കോടാലി ഉപയോഗിച്ച് വീട്ടമ്മയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

വീട്ടമ്മയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ല. പ്രതിയെ സമീപത്തുണ്ടായിരുന്ന യുവാക്കളാണ്...

Read More >>
Top Stories