തൃശ്ശൂർ: ( www.truevisionnews.com ) തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ഗഹനമായി പഠിക്കണണമെന്നും സ്ഥാനാർഥി കെ. മുരളീധരന്‍റെ പ്രതികരണം വ്യക്തിപമാണെന്നും മുൻ കേരള നിയമസഭ സ്പീക്കറും, എംഎൽഎയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ.
സുരേഷ് ഗോപി പോലും പ്രതീക്ഷിക്കാത്ത വിജയമാണ് തൃശ്ശൂരിൽ ബിജെപ്പിക്കുണ്ടായത്. തോൽവിയെക്കുറിച്ച് അന്വേഷിക്കണമെന്നും ഗഹനമായി പഠിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
മണ്ഡലത്തിൽ സിപിഎം ബിജെപി ഡീലുണ്ടായിരുന്നു എന്ന ആരോപണത്തിന് ഇടത് സ്ഥാനാർത്ഥി സുനിൽ കുമാറിന് കണക്ക് പ്രകാരം കിട്ടേണ്ട വോട്ട് തികഞ്ഞില്ലെന്നും എന്തോ സംഭവിച്ചിട്ടുണ്ടെന്നും തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. 'സംതിങ് റോങ്ങ്' എന്ന് വേണം പറയാനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.മുരളീധരന്റെ കാരണം കൊണ്ടുണ്ടായ തോൽവിയല്ല തൃശ്ശൂരിലുണ്ടായത്. മുരളിയേക്കാൾ പ്രഗൽഭനായ ഒരു സ്താനാർത്ഥി ഇന്ന് തൃശ്ശൂരിൽ വരാനില്ല. തൃശ്ശൂരിൽ സ്ഥാനാർത്ഥി മാറ്റം ഉണ്ടായിട്ടില്ല. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥി മുരളീധരനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ വിജയം കേരളത്തിൽ രാഷ്ടീയ ചലനമുണ്ടാക്കും. അതിനാൽ സംഘടനാപരമായ തിരുത്തൽ വേണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വട്ടം കൂട്ടിയിട്ട് കാര്യമില്ല. നിരന്തര ജനസമ്പർക്കം വേണം. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സ്ഥാനാർഥി കെ. മുരളീധരന്‍റെ പ്രതികരണം വ്യക്തിപരമാണ്. അതിൽ താൻ മറുപടി പറയേണ്ട കാര്യമില്ല.
ദിവസങ്ങളായി മണ്ഡലത്തിൽ പ്രവർത്തിച്ച ഒരാളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് ഫലമുണ്ടായത്. അതിൽ നിന്നുമ്ടായ പ്രതികരണമാണ്. അത് സ്വാഭാവികമാണെന്നും തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ രംഗത്ത് വന്നിരുന്നു.
ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ലെന്നും കുരുതി കൊടുക്കാൻ താൻ നിന്നു കൊടുക്കാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. തൃശ്ശൂരിലെ തോല്‍വിയില്‍ കെ മുരളീധരന്‍ പരിഭവിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടി പരുങ്ങലിലാണ്.
അതേസമയം മുരളീധരനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രഗംത്തെത്തി. കെ മുരളീധരന്‍ നിരാശപ്പെടേണ്ടതില്ലെന്നും മുരളി മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളി വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നുവെന്നും തൃശൂരില്‍ എന്‍ഡിഎ വിജയിച്ചത് എല്‍ഡിഎഫും യുഡിഎഫും ആഴത്തില്‍ പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
#senior #congress #leader #therambilramakrishnan #response #loksabha #election #2024 #thrissur #result