കാഞ്ഞങ്ങാട്:(truevisionnews.com)കളിക്കുകയായിരുന്ന 10 വയസ്സുകാരനെ തള്ളിയിട്ടശേഷം മർദിച്ച് പരിക്കേൽപിച്ചു. പള്ളിക്കര കല്ലിങ്കാൽ റിസോർട്ടിനടുത്ത് കളിക്കുകയായിരുന്ന മുഹമ്മദ് അർഷാനാണ് മർദനമേറ്റത്.

കണ്ടാലറിയാവുന്ന ഒരാളാണ് മർദിച്ചത്. കുട്ടി കളിക്കുന്നതിനിടെ കളിക്കാനെടുത്ത കല്ല് എറിഞ്ഞപ്പോൾ കാലിൽ കൊണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കുട്ടിയെ തള്ളിയിട്ടശേഷം മർദിക്കുകയായിരുന്നു. പുറത്തും കഴുത്തിനുമുൾപ്പെടെ പരിക്കേറ്റു.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ബീച്ച് കാണാൻ കാറിലെത്തിയ യുവാവാണ് മർദിച്ചതെന്ന് പറയുന്നു. ബേക്കൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
#10-year-#old boy #was #playing #pushed #beaten #Complaint
