#rape | വീട്ടിൽ കയറി വെള്ളം ചോദിച്ചു, വെള്ളമെടുക്കാൻ പോയ യുവതിയെ അടുക്കളയിൽ കയറി ബലാത്സംഗം ചെയ്തു; 22കാരൻ അറസ്റ്റിൽ

#rape | വീട്ടിൽ കയറി വെള്ളം ചോദിച്ചു, വെള്ളമെടുക്കാൻ പോയ യുവതിയെ അടുക്കളയിൽ കയറി ബലാത്സംഗം ചെയ്തു; 22കാരൻ അറസ്റ്റിൽ
Jun 2, 2024 06:16 AM | By VIPIN P V

കൊല്ലം: (truevisionnews.com)കൊല്ലം ചിതറയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ.

ചല്ലിമുക്ക് സ്വദേശിയായ 22 വയസുകാരൻ വിഷ്ണുവാണ് അറസ്റ്റിലായത്.

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ കടന്നു പിടിച്ച് ബലാൽസംഗം ചെയ്തെന്നാണ് കേസ്. ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് എത്തിയ വിഷ്ണു കുടിക്കാൻ വെള്ളം ചോദിച്ചു.

കൊടുത്തപ്പോൾ ഒരു ഗ്ലാസ് വെള്ളം കൂടി വേണമെന്നായി. വീടിനകത്തേക്ക് വെള്ളമെടുക്കാൻ കയറിയ സമയം പ്രതി വീട്ടിൽ കയറി ബലാത്സംഗം ചെയ്തു.

യുവതിയുടെ ശരീരത്തിൽ ബലപ്രയോഗത്തിലേറ്റ മുറിവുകളുമുണ്ട്. അടുക്കളയിൽ വച്ചായിരുന്നു ലൈംഗിത അതിക്രമം. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാർ പിടികൂടി പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു.

ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. അയൽപ്പക്കത്ത് മറ്റ് വീടുകൾ ഇല്ലാത്തതിനാൽ യുവതിയുടെ നിലവിളി ആരും കേട്ടില്ല.

ർത്താവിനെ ഫോണിൽ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി. ലഹരിയ്ക്ക് അടിമയും നിരവധി കേസുകളിലെ പ്രതിയുമാണ് പിടിയിലായ വിഷ്ണു. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#entered #house #asked #water, #young #woman #who #fetch #water #raped # kitchen; #year-#old #man #arrested

Next TV

Related Stories
#cpm | പുഷ്പന്‌ മരണമില്ല....!  ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

Sep 28, 2024 08:45 PM

#cpm | പുഷ്പന്‌ മരണമില്ല....! ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സുധീരം നേരിട്ട്‌ മുന്നേറാൻ പുഷ്പന്റെ...

Read More >>
#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

Sep 28, 2024 07:47 PM

#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

സംഭവത്തിന് പിന്നാലെ സി.കെ. ആശ നിയമസഭ സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു....

Read More >>
#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

Sep 28, 2024 07:31 PM

#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. ഏതൊരു വിപ്ലവകാരിയുടെ...

Read More >>
#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Sep 28, 2024 07:25 PM

#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ...

Read More >>
Top Stories