#suicide | 'ഞാൻ മരിച്ചാൽ മകളെ നോക്കാൻ ആരുമുണ്ടാകില്ല'; കഴുത്തറത്തത് അമ്മയെന്ന് കിടപ്പുരോഗിയായ മകൾ

#suicide | 'ഞാൻ മരിച്ചാൽ മകളെ നോക്കാൻ ആരുമുണ്ടാകില്ല'; കഴുത്തറത്തത് അമ്മയെന്ന് കിടപ്പുരോഗിയായ മകൾ
Jun 1, 2024 02:48 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കിടപ്പുരോഗിയായ മകളെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ നാട്.

ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യചെയ്തത്.

മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ബിന്ദുവിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീലയുടെ മകള്‍ ബിന്ദു പ്രമേഹരോഗിയാണ്.

രോഗബാധിതയായ മകള്‍ അവശനിലയിലായതോടെ അമ്മ കടുത്ത വിഷമത്തിലായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ശനിയാഴ്ച രാവിലെ ഇവര്‍ക്കുള്ള ഭക്ഷണവുമായി ബന്ധു വീട്ടിലെത്തിയപ്പോഴാണ് ലീലയുടെ ശരീരം കത്തിക്കരിഞ്ഞനിലയിലും മകള്‍ ബിന്ദുവിനെ കഴുത്ത് മുറിഞ്ഞനിലയിലും കണ്ടെത്തിയത്.

ഉടനെ വാര്‍ഡ് മെമ്പറെ ബന്ധു വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഗുരുതരാവസ്ഥയിലായിരുന്ന മകളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അമ്മയാണ് കഴുത്ത് മുറിച്ചതെന്ന് മകള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പ്രായമാകുന്നതും താന്‍ മരിച്ചുപോയാല്‍ മകളെ നോക്കാന്‍ ആരുമില്ലെന്നതും ലീലയെ ആശങ്കപ്പെടുത്തിയിരുന്നു. മകള്‍ കൂടുതല്‍ അവശതയിലായതോടെയാണ് ഇവര്‍ മാനസികമായി തളര്‍ന്നത്.

നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#mother #commits #suicide #after #attacking #daughter #neyyatinkara

Next TV

Related Stories
#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

Sep 28, 2024 06:05 PM

#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ. അതുകൊണ്ടുതന്നെ...

Read More >>
#pushpan |  നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

Sep 28, 2024 06:00 PM

#pushpan | നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്...

Read More >>
#nehrutrophyboatrace |  'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച്  ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Sep 28, 2024 05:49 PM

#nehrutrophyboatrace | 'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച് ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 05:35 PM

#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

Sep 28, 2024 04:52 PM

#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍...

Read More >>
Top Stories