#Fraternitymarch | വിദ്യാഭ്യാസം അവകാശം: മലബാറിലെ സീറ്റ് പ്രതിസന്ധി, കളക്ടറേറ്റിലേക്ക് ഫ്രട്ടേണിറ്റി പ്രതിഷേധ മാർച്ച്

#Fraternitymarch |  വിദ്യാഭ്യാസം അവകാശം: മലബാറിലെ സീറ്റ് പ്രതിസന്ധി, കളക്ടറേറ്റിലേക്ക് ഫ്രട്ടേണിറ്റി പ്രതിഷേധ മാർച്ച്
Jun 1, 2024 02:40 PM | By Susmitha Surendran

 കോഴിക്കോട്: (truevisionnews.com)  മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചു.

കോഴിക്കോട് കടപ്പുറത്ത് നിന്ന് ആരംഭിച്ച മാർച്ച് കലക്ട്രേറ്റിന്റെ മുന്നിൽ പൊലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് തടഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തഷ്രീഫ് കെ പി, കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മുനീബ് എലമങ്കൽ, ജില്ല വൈസ് പ്രസിഡന്റ്‌ തബ്ഷീറ സുഹൈൽ, മുസ്തഫ പാലാഴി, ലബീബ് കായക്കൊടി, ആയിഷ മന്ന എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

കോഴിക്കോടിൽ മാത്രം ആറായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് ഉന്നത പഠനം സ്വപ്നം കാണാൻ പോലും കഴിയുന്നില്ല. മലബാറിലെ കണക്കെടുത്താൽ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയാകും.

അറുപതും എഴുപതും കുട്ടികളെ ഒരു ക്ലാസ്സിൽ കുത്തി നറച്ച് പരിഹാരം കാണുകയാണ് ലക്ഷ്യമെങ്കിൽ പ്രതിഷേധത്തിൽ നിന്ന് പിന്മാറുമെന്ന് ആരും കരുതേണ്ട എന്നും നേതാക്കൾ.

മാറിമാറി വരുന്ന സർക്കാരുകൾക്ക് മലബാറിലെ അടിസ്ഥാന സീറ്റ് പ്രശ്നം പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും കണക്കുകൾ പൂഴ്ത്തി വെച്ച് കള്ളം പറയാൻ നാണമില്ലേ സർക്കാരെ എന്നും, മലബാറിലെ അവസാന കുട്ടിക്ക് വരെ സീറ്റ് നേടി കൊടുക്കാൻ ഈ തെരുവിൽ തന്നെ പോരാടും എന്നും സംഘടന നേതാക്കൾ പറഞ്ഞു.

#Right #Education #Seat #Crisis #Malabar #Fraternity #protest #march #Collectorate

Next TV

Related Stories
#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

Sep 28, 2024 06:05 PM

#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ. അതുകൊണ്ടുതന്നെ...

Read More >>
#pushpan |  നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

Sep 28, 2024 06:00 PM

#pushpan | നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്...

Read More >>
#nehrutrophyboatrace |  'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച്  ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Sep 28, 2024 05:49 PM

#nehrutrophyboatrace | 'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച് ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 05:35 PM

#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

Sep 28, 2024 04:52 PM

#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍...

Read More >>
Top Stories