#BriberyComplaint | കൈക്കൂലി പരാതിയിൽ ഇടപെട്ട് റവന്യൂ മന്ത്രി; തഹസില്‍ദാറടക്കം മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

#BriberyComplaint | കൈക്കൂലി പരാതിയിൽ ഇടപെട്ട് റവന്യൂ മന്ത്രി; തഹസില്‍ദാറടക്കം മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു
May 31, 2024 08:53 PM | By VIPIN P V

കൊല്ലം: (truevisionnews.com) കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയിൽ ഇടപെട്ട് റവന്യൂ മന്ത്രി.

പ്രാഥമിക അന്വേഷണത്തിന് റവന്യൂ മന്ത്രി നിയോഗിച്ച ഉദ്യാഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നാല് പേരെ സസ്പെന്റ് ചെയ്തു. താലൂക്ക് തഹസിൽദാർ അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, ഡ്രൈവർ മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ ജോലി നോക്കുന്ന മനോജിനെ പിരിച്ചുവിടാനും തീരുമാനിച്ചു.

ക്വാറി, മണ്ണ് മാഫിയകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വ്യാപക പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു.

ഇഷ്ടിക കമ്പനി തുടങ്ങാൻ അനുമതി തേടിയ കുളക്കട സ്വദേശിയിൽ നിന്ന് സംഘം ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് റവന്യൂ മന്ത്രിക്ക് വേറെയും പരാതി ലഭിച്ചു.

അന്വേഷണത്തിൻ്റെ ഭാഗമായി പാറ ക്വാറി വാങ്ങാൻ വന്ന ഏജൻ്റ് എന്ന വ്യാജേന റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ഇവിടെയെത്തി. ഇദ്ദേഹത്തോട് 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്.

ക്വാറി പ്രവർത്തനം തുടങ്ങിയാൽ മാസം തോറും രണ്ട് ലക്ഷം രൂപ തഹസീൽദാർക്ക് നൽകണമെന്നും സ്ഥിരം ഡ്രൈവർ മനോജ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയായിരുന്നു കൂട്ട നടപടി കരാർ വ്യവസ്ഥയിൽ എടുത്ത മനോജിന്റെ വാഹനം അടിയന്തിരമായി വിടുതൽ ചെയ്യാനും ഉത്തരവിട്ടു.

വകുപ്പിനെ അഴിമതി മുക്തമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച് നേരിട്ട് മന്ത്രിക്ക് തന്നെ പരാതി നല്‍കാം.

പരാതിക്കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്തില്ല. പരാതിയില്‍ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.

#RevenueMinister #intervenes #briberyComplaint; #Three #people, #including #Tehsildar, #suspended #dismissed

Next TV

Related Stories
#KVThomas | മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ; സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകി - കെ.വി തോമസ്

Nov 25, 2024 06:02 PM

#KVThomas | മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ; സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകി - കെ.വി തോമസ്

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കെ വി തോമസ് കൂടിക്കാഴ്ച...

Read More >>
#accident | നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിക്ക് പിന്നിൽ വന്നിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Nov 25, 2024 05:39 PM

#accident | നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിക്ക് പിന്നിൽ വന്നിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#flagpost | ജില്ലാ കലോത്സവത്തിനിടെ വിവാദം; എം എൽ എ നോക്കിനിൽക്കെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി

Nov 25, 2024 05:28 PM

#flagpost | ജില്ലാ കലോത്സവത്തിനിടെ വിവാദം; എം എൽ എ നോക്കിനിൽക്കെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി

പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ...

Read More >>
#goldsmuggling | അന്വേഷണം കോഴിക്കോട്ടെക്കും, സ്വർണകവർച്ചയ്ക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിൽ രഹസ്യ അറ; കണ്ടെത്തിയത് ഒരു കോടി!

Nov 25, 2024 04:50 PM

#goldsmuggling | അന്വേഷണം കോഴിക്കോട്ടെക്കും, സ്വർണകവർച്ചയ്ക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിൽ രഹസ്യ അറ; കണ്ടെത്തിയത് ഒരു കോടി!

. കോഴിക്കോട്ടെയും ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം ശേഖരിച്ച് ഉരുക്കി വിൽക്കലാണ് ഇയാളുടെ...

Read More >>
#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

Nov 25, 2024 04:36 PM

#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ്...

Read More >>
#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി,  വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

Nov 25, 2024 04:29 PM

#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി, വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

അതേ സമയം കുട്ടിയുടെ രക്ഷിതാവ് പാനൂർ പോലീസ് സ്റ്റേഷനിലും, വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്....

Read More >>
Top Stories