കാഞ്ഞങ്ങാട്: (truevisionnews.com) ചീമേനി തുറന്ന ജയിലിൽ തടവുകാരനെ സഹതടവുകാരൻ ആക്രമിച്ചു. മഞ്ചേശ്വരം സ്വദേശി പൈവളിഗെ പി.കെ. അബ്ദുൽ ബഷീറിനാണ് (36) മർദ്ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി മഹേഷ് റായിക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ബി ബ്ലോക്ക് ബാരക്കിന് സമീപം പ്രതിയുടെ മൊബൈൽ ഫോൺ വാർഡന് കാണിച്ചുകൊടുത്തു വെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
കഴുത്തിനുപിടിച്ച് മുഖത്തടിച്ച് പരിക്കേൽപിച്ചെന്നാണ് പരാതി. ഡെപ്യൂട്ടി പ്രിസൺ ഓഫിസർ നടത്തിയ പരിശോധനയിൽ ബി ബ്ലോക്കിന്റെ വരാന്തയിൽനിന്ന് മൊബൈൽ ഫോൺ കണ്ടെത്തി.
ഫോൺ പിടിച്ച സംഭവത്തിൽ ഓഫിസർ എസ്. രാജേഷ് കുമാറിന്റെ പരാതിയിൽ ചീമേനി പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കഴിഞ്ഞദിവസം രാത്രി 8.30ഓടെയാണ് സംഭവം.
#Prisoner #attacked #fellow #inmate #Chimeni #Open #Jail .
