മാവേലിക്കര:(truevisionnews.com) തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി ഒറ്റപ്പെട്ടു പോയ പ്രദേശവാസികൾക്ക് തുണയായി എം എസ് അരുൺകുമാർ എംഎല്‍എ.
ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായത്. വെള്ളം ക്രമാതീതമായി ഉയർന്നതോടെ പ്രദേശവാസികൾ എംഎൽഎയെ ഫോണിൽ വിളിച്ചു.
എംഎൽഎ ഉടൻ തന്നെ സ്ഥലത്ത് എത്തി വയോധികർ അടക്കമുള്ളവരെ കസേരയിൽ ഇരുത്തി ചുമന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.
ഭിന്നശേഷിക്കാർ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതരാക്കി. എംഎൽഎയുടെ നിർദ്ദേശ പ്രകാരം പൊലീസ്, റവന്യൂ അധികാരികൾ സ്ഥലത്തെത്തി വെള്ളക്കെട്ടിൽ കുടുങ്ങിയവരെ ഉമ്പർനാട് ഗവൺമെന്റ് ഐ ടി സിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മാവേലിക്കരയിൽ ഇതുവരെ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 111 കുടുംബങ്ങളിലെ മുന്നൂറിലധികം പേർ ക്യാമ്പുകളിലാണ്. മാവേലിക്കര താലൂക്കിലെ 31 വീടുകളാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ തകർന്നത്.
#houses #submerged #water #carried #shifted #safe #places #under #guidance #elders