കലഞ്ഞൂര്‍(പത്തനംതിട്ട): (truevisionnews.com) വയോധികനെ ബന്ധുവീട്ടില്‍ മരിച്ച് പുഴുവരിച്ച നിലയില്‍ കണ്ടെത്തി.
പുനലൂര്‍ സ്വദേശിയായ ശിവദാസനെയാണ്(69) അദ്ദേഹത്തിന്റെ ബന്ധുവീടായ കലഞ്ഞൂര്‍ സജി ഭവനില്‍ മരിച്ച നിലയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്.
വീടിന് സമീപത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ആശാ പ്രവര്‍ത്തകയെ വിവരം അറിയിച്ചു. ഇവര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം വീട്ടിനുള്ളില്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നത് കണ്ടത്.
കഴിഞ്ഞ കുറെ ദിവസമായി ശിവദാസനെ പുറത്തേക്ക് കാണാറില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
ഈ വീട്ടില്‍ ശിവദാസന്റെ സഹോദരിയുടെ മകനായ മനോദൗര്‍ബല്യമുള്ള യുവാവാണ് ഒപ്പം താമസിച്ചിരുന്നത്.
മരണവിവരം അറിയാതെ വ്യാഴാഴ്ച രാവിലെയും വീട്ടിനുള്ളില്‍നിന്ന് യുവാവ് പുറത്തേക്ക് വരുന്നതും അയല്‍വാസികള്‍ കണ്ടിരുന്നു.
ശിവദാസന്റെ കൈക്ക് സ്വാധീനക്കുറവ് ഉണ്ടായിരുന്നു. മുന്‍പ് വിദേശത്തായിരുന്ന ശിവദാസന്‍ തന്റെ സമ്പാദ്യമെല്ലാം ഇല്ലാതായ ശേഷമാണ് പുനലൂരില്‍നിന്ന് കലഞ്ഞൂരില്‍ എത്തിയത്.
#Elderly #man #founddead #relative'#house; #corpse #rotting