ശ്രീനഗർ: ( www.truevisionnews.com ) ജമ്മു-പൂഞ്ച് ഹൈവേയിൽ അക്‌നൂർ പ്രദേശത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽനിന്ന് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അക്‌നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം.
ഇവരിൽ ഏറെയും യു.പി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരായിരുന്നു. യാത്രക്കിടെ ബസ് റോഡിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശവാസികളാണ് ആദ്യം അപകടം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
#21 #passengers #killed #over #20 #injured #after #bus #falls #gorge #jammu
