#TCSajevan | ജനകീയ മാതൃക; സപ്ലൈ ഓഫിസർ സജീവൻ ടി.സി സർവ്വീസിൽ നിന്ന് നാളെ പടിയിറങ്ങുന്നു

#TCSajevan | ജനകീയ മാതൃക; സപ്ലൈ ഓഫിസർ സജീവൻ ടി.സി സർവ്വീസിൽ നിന്ന് നാളെ പടിയിറങ്ങുന്നു
May 30, 2024 04:54 PM | By Athira V

വടകര ( കാസർഗോഡ് ) : ( www.truevisionnews.com ) സർക്കാർ ജീവനക്കാർ എങ്ങിനെ ജനകീയരാകണമെന്നതിനും വകുപ്പുകളുടെ അധികാരത്തിൻ്റെ ഗുണഫലം ജനസമക്ഷം എത്തിക്കുന്നതിനും ഒട്ടേറെ മാതൃകകൾ തീർത്ത് സപ്ലൈ ഓഫിസർ സജീവൻ ടി.സി സർവ്വീസിൽ നിന്ന് നാളെ പടിയിറങ്ങുകയാണ്. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറായാണ് സജീവൻ ടി.സി ഈ മാസം 31 ന് സർവ്വിസിൽ നിന്നും വിരമിക്കുന്നത്.

വടകര താലൂക്കിലെ മണിയൂർ പാലയാട് സ്വദേശിയാണ്. വടകരയിൽ സപ്ലേ ഓഫീസർ ആയിരിക്കെ അർഹരായ നൂറുകണക്കിന് ആളുകൾക്കിനാളുകൾക്ക് ബിപിഎൽ / അന്ത്യോദയ റേഷൻ കാർഡുകൾ അനുവദിക്കുകയും അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയും മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായി.

പുതിയ റേഷൻ കടകൾ അനുവദിക്കാനും പഴയവ നവീകരിക്കാനും വലിയ ഇടപെടൽ നടത്തി. അനിയന്ത്രിത വിലക്കയറ്റത്തിനെതിരെയും ശക്തമായ ഇടപെടൽ നടത്തി. കോഴി ഇറച്ചി മേഖലയിലെ കൊള്ള വില തടയാൻ നടത്തിയ ഇടപെടലും പ്രശംസ പിടിച്ചു പറ്റി.

1991 ഒക്ടോബറിൽ നിയമസഭാ സിക്രട്ടേറിയേറ്റിൽ എം.എൽ.എ ക്വാർട്ടേസ് ജീവനക്കാരനായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നിട് 1994 ഒക്ടോബറിൽ കണ്ണൂർ ഹാൻഡ് ലൂം ഡവലപ്മെൻ്റെ കോർപറേഷനിൽ സിനിയർ അസിസ്റ്ററ്റായി. 1995 ഏപ്രിൽ കാസറഗോഡ് താലൂക്ക് സ്പ്ലൈ ഓഫിസിൽ എൽഡി ക്ലർക്കായും ജോലി ചെയ്തു.

പിന്നിട് സിവിൽ സപ്ലെസ് വൂപ്പിൽ കോഴിക്കോട്, കൊയിലാണ്ടി, വടകര , വൈത്തിരി എന്ന് വിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. സപ്ലൈകോവിൽ കോഴിക്കോട് റിജിയണൽ ഓഫീസ്, വളയം, തോടന്നൂർ മാവേലി സ്റ്റോറുകൾ, ഏറണാകുളം സപ്ലൈകോ ഇൻ്റണൽ ഓഡിറ്റ് വിംഗ്, വടകര, കൊയിലാണ്ടി താലൂക്ക് ഡിപ്പോകൾ എന്നിവിടങ്ങളിലും ജോലി ചെയ്തു.

കൊയിലാണ്ടി അസി: താലൂക്ക് സപ്ലൈ ഓഫിസറായിരിക്കെ പ്രമോഷൻ ലഭിച്ച് വൈത്തിരി ഓഫിസറായി സേവനമനുഷ്ഠിക്കുകയും പിന്നിട് വടകരയിൽ മുന്നേമുക്കാൽ വർഷത്തോളം താലൂക്ക് സപ്പൈ ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്.

2023 ൽ ഡപ്യൂട്ടേഷനിൽ വീണ്ടും കാഞ്ഞങ്ങാട് സപ്പെകോ ഡിപ്പോ മാനേജരായും 2023 ജൂലൈ മാസം മുതൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറായും ജോലി ചെയ്തു വരുന്നു. ജോലിയിൽ പ്രവേശിക്കും മുമ്പേ ബാലസംഘം, എസ്എഫ്ഐ , ഡിവൈഎഫ്ഐ സംഘടനകളുടെ പ്രവർത്തകനായിരുന്നു.

നിയമസഭാ സിക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ മാനേജിംഗ് കമ്മറ്റി അംഗമായം ,എൻജിഒ യൂനിയനിലും, കെ ജി ഒ എ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മിനി കെ എസ് ആർ ടി സി ജീവനക്കാരിയാണ്.

#popular #model #Supply #Officer #tcSajevan #retires service #tomorrow

Next TV

Related Stories
#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

Jul 27, 2024 03:59 PM

#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

മിനിട്ടുകള്‍ക്കുള്ളില്‍ വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താനായതിനാല്‍ പോലീസിനെയോ അഗ്‌നിരക്ഷാസേനയെയോ...

Read More >>
#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

Jul 27, 2024 03:56 PM

#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും...

Read More >>
#Lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Jul 27, 2024 03:51 PM

#Lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#accident | പാനൂരിൽ  റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു,  ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Jul 27, 2024 03:30 PM

#accident | പാനൂരിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് പാനൂർ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു...

Read More >>
#seedball | ഒറ്റയേറ്... കാട്ടിലേക്ക് സീഡ് ബോളുകളെറിഞ്ഞ് വിദ്യാര്‍ഥികള്‍

Jul 27, 2024 03:14 PM

#seedball | ഒറ്റയേറ്... കാട്ടിലേക്ക് സീഡ് ബോളുകളെറിഞ്ഞ് വിദ്യാര്‍ഥികള്‍

കാട്ടിലേക്കങ്ങനെ വലിച്ചെറിയുന്നത്...

Read More >>
#rain | അതിശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 27, 2024 03:08 PM

#rain | അതിശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories