#heavyrain | തോരാതെ മഴ, തീരാതെ ദുരിതം; സംസ്ഥാനത്ത് കനത്ത മഴ, തലസ്ഥാനം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ ആളുകളെ ഒഴുപ്പിക്കുന്നു

#heavyrain | തോരാതെ മഴ, തീരാതെ ദുരിതം; സംസ്ഥാനത്ത് കനത്ത മഴ, തലസ്ഥാനം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ ആളുകളെ ഒഴുപ്പിക്കുന്നു
May 29, 2024 07:28 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു.

തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി.

ഇവിടെ നിന്ന് ഫയര്‍ഫോഴ്സിന്‍റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ ഒഴുപ്പിക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് മാറ്റുന്നത്.

24 മണിക്കൂറിനകം കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയാണ്. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.

വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്.

തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയാണ്. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.

തൃശൂരില്‍ അശ്വനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി

കനത്ത മഴയില്‍ തൃശൂര്‍ അശ്വിനി ആശുപത്രിയിലും അക്വാട്ടിക് ലൈനിലും വെള്ളം കയറി. കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ വെള്ളം കയറിയിരുന്നു.

ഒരാഴ്ചയ്ക്കു ശേഷമാണ് വീണ്ടും ആശുപത്രിയില്‍ വെള്ളം കയറിയത്. ആശുപത്രിയുടെ മുന്‍ ഭാഗവും റിസപ്ഷനും വെള്ളത്തിലായി. അരമണിക്കൂര്‍ മഴ തോര്‍ന്നു നിന്നതോടെയാണ് വെള്ളം ഇറങ്ങിയത്. അക്വാട്ടിക് ലൈനിലെ പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്.

അതിരപ്പിള്ളിയില്‍ മണ്ണിടിഞ്ഞു

കനത്ത മഴയെത്തുടര്‍ന്ന് അതിരപ്പിള്ളി ആനമല പാതയില്‍ കൂറ്റന്‍ മുളങ്കാട് റോടിലേക്ക മറിഞ്ഞു വീണ് ഗതാഗത തടസ്സമുണ്ടായി. വിനോദ സഞ്ചാരികളടക്കം വഴിയില്‍ കുടുങ്ങി.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേ നീരൊഴുക്കും വര്‍ധിച്ചു.തൃശൂരില്‍ കനത്ത മഴയ്ക്കിടെ ആംബുലന്‍സ് മറിഞ്ഞു. നടത്തറ ജങ്ഷനില്‍ കാറിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. രോഗിയെ കയറ്റാൻ പോയ ആംബുലന്‍സാണ് മറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.


#heavy #rains #continue #state #rains #intensifying.

Next TV

Related Stories
#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

Sep 8, 2024 09:50 AM

#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ  അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Sep 8, 2024 09:45 AM

#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ...

Read More >>
#clash |  വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം,  രണ്ട് പേർ അറസ്റ്റിൽ

Sep 8, 2024 09:23 AM

#clash | വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും...

Read More >>
#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 09:19 AM

#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ...

Read More >>
#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

Sep 8, 2024 09:01 AM

#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ...

Read More >>
Top Stories