കോഴിക്കോട്: ( www.truevisionnews.com ) മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ചാത്തമംഗലം നെച്ചൂളി സ്വദേശിയായ പനങ്ങാട് വീട്ടില്‍ മുസ്തഫയെ(56) സംഘം ഭീകരമായി മര്‍ദ്ദിച്ചത്.
വാരിയെല്ലില്‍ പൊട്ടലേല്‍ക്കുകയും തലക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത മുസ്തഫ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇന്നലെ രാത്രി ഒന്‍പതോടെയാണ് ആക്രമണം നടന്നത്. കെ.എം.സി.ടിയില്‍ ഡ്രൈവര്‍ ആയ മുസ്തഫ ജോലി കഴിഞ്ഞ് മടങ്ങിവരവെ മണാശ്ശേരിയില്‍ ബൈക്ക് നിര്‍ത്തി സമീപത്തെ ഹോട്ടലില്‍ നിന്ന് ചായകുടിച്ചിരുന്നു.
പിന്നീട് ഹോട്ടലില്‍ നിന്നിറങ്ങി ബൈക്കിന് സമീപത്തേക്ക് പോകവേ അപരിചിതനായ ഒരാള്‍ എത്തി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുസ്തഫ പണം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ വിളിച്ചുവരുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അക്രമിസംഘം നേരത്തേയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
#drug #mafia #brutally #beatup #middle #aged #man #mukkam #manassery