#veenageorge | പകര്‍ച്ചവ്യാധി പ്രതിരോധം; ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഉടന്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദ്ദേശം

#veenageorge |  പകര്‍ച്ചവ്യാധി പ്രതിരോധം; ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഉടന്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദ്ദേശം
May 29, 2024 02:31 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) സംസ്ഥാനത്ത് അനധികൃതമായി സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ജീവനക്കാര്‍ അടിയന്തരമായി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം.

പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ജൂണ്‍ ആറിനകം സര്‍വീസില്‍ തിരികെ പ്രവേശിക്കാത്തവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. പകര്‍ച്ചവ്യാധി പ്രതിരോധവും ഊര്‍ജ്ജിതമായി നടക്കുകയാണ്. ആശുപത്രികളിലെ ഒ പികളില്‍ എത്തുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍.

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലെ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിതരായ അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

സര്‍വീസില്‍ പുനപ്രവേശിക്കാന്‍ സന്നദ്ധത അറിയിക്കുന്നവര്‍ ജൂണ്‍ ആറിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഹാജരാകണമെന്നാണ് ഉത്തരവ്.

രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ക്കും അച്ചടക്കനടപടികളുടെ തീര്‍പ്പിനും വിധേയമായി അതാത് വകുപ്പ് മേധാവികള്‍ നിയമനം നല്‍കേണ്ടതാണെന്നും ഉത്തരവിലുണ്ട്. നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കണം.

ജൂണ്‍ ആറിനകം സര്‍വീസില്‍ തിരികെ പ്രവേശിക്കാത്തവര്‍ സര്‍വ്വീസില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരാണെന്ന നിഗമനത്തില്‍ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികളും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നത് അടക്കമുള്ള കര്‍ശന നടപടികളും സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള വിവിധ വിഭാഗം ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാനും നിര്‍ദ്ദേശമുണ്ട്.

#health #officials #including #doctors #instructed #return #service #immediately

Next TV

Related Stories
#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

Nov 27, 2024 01:09 PM

#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

പയ്യോളി മേഖലയിൽ അപൂര്‍വമായി മാത്രം ജനവാസ മേഖലകളില്‍ എത്താറുള്ള കാട്ടുപന്നി കടലില്‍ ഇറങ്ങിയതാണ് ജനങ്ങളില്‍...

Read More >>
#arrest |  പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

Nov 27, 2024 01:05 PM

#arrest | പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

ക്ലബിന് സമീപത്തെ വീട്ടിൽ പണിയെടുക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണം കവർന്ന ശേഷം ഇയാൾ...

Read More >>
#arrest | വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു,  യുവാവ് അറസ്റ്റില്‍

Nov 27, 2024 01:02 PM

#arrest | വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

മാവൂര്‍ കോട്ടക്കുന്നുമ്മല്‍ സുബ്രഹ്‌മണ്യനെയാണ് വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. ഷിബിൻ ലാലുവിന്റെ അമ്മയുടെ സഹോദരനാണ്...

Read More >>
#accident |   കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ  യുവാവ്  മരിച്ചു

Nov 27, 2024 12:26 PM

#accident | കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു....

Read More >>
#Gasleak |  പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച;  വന്‍ അപകടം ഒഴിവായി

Nov 27, 2024 12:11 PM

#Gasleak | പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; വന്‍ അപകടം ഒഴിവായി

പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോര്‍ച്ച ശ്രദ്ധയില്‍...

Read More >>
Top Stories