#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ

#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ
May 28, 2024 03:32 PM | By VIPIN P V

പട്‌ന: (truevisionnews.com) കോളേജ് കാംപസില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.

കഴിഞ്ഞവര്‍ഷം നടന്ന ആഘോഷപരിപാടിയിലെ തര്‍ക്കത്തെച്ചൊല്ലിയുള്ള വൈരമാണ് 22-കാരന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

പട്‌ന ബി.എന്‍. കോളേജിലെ വൊക്കേഷണല്‍ ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഹര്‍ഷ് രാജാണ് കഴിഞ്ഞദിവസം മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സുല്‍ത്താന്‍ഗഞ്ച് കോളേജില്‍ പരീഷയെഴുതാന്‍ എത്തിയതായിരുന്നു ഹര്‍ഷ് രാജ്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായി പട്‌ന സിറ്റി (ഈസ്റ്റ്) എസ്.പി. ഭരത് സോണി പറഞ്ഞു.

അക്രമത്തിന്റെ മുഖ്യസൂത്രധാരനാണ്‌ അറസ്റ്റിലായത്. പട്‌ന കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥി ചന്ദന്‍യാദവാണ് അറസ്റ്റിലായത്.

ഇയാള്‍ കുറ്റം സമ്മതിച്ചതായും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷത്തെ ദസ്റ ആഘോഷത്തിനിടെ രണ്ട് സംഘമായി തിരിഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഒരുവര്‍ഷം മുമ്പ് നടന്ന തര്‍ക്കത്തില്‍ തന്റെ ഈഗോ വ്രണപ്പെട്ടെന്ന്‌ ചന്ദന്‍യാദവ് മൊഴി നല്‍കിയതായി എസ്.പി. അറിയിച്ചു.

യുവാവിനെ സംഘം തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോളേജ് കാംപസില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ഇതില്‍നിന്ന് മറ്റ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സംഭവത്തേച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയവിവാദവും തുടങ്ങി.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസംമുതല്‍ സംസ്ഥാനത്ത് ക്രമസമാധാനനില മോശമാവുകയാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

ഭരണത്തില്‍ എന്‍.ഡി.എ. സര്‍ക്കാരിന് നിയന്ത്രണമില്ല. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം. കഠിനമായ ശിക്ഷ ഉറപ്പാക്കണം.

ഇത് തങ്ങളുടെ കാലത്താണ് നടന്നതെങ്കില്‍ ബി.ജെ.പിക്കാര്‍ തെരുവിലിറങ്ങി ജംഗിള്‍ രാജെന്ന് ആരോപിക്കുമായിരുന്നു.

ഇപ്പോള്‍ അവര്‍ എവിടെയാണെന്നും അദ്ദേഹം ആരാഞ്ഞു. കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും അധികാരികളുമായി ബന്ധപ്പെട്ടുവരികയാണെന്നും ബിഹാര്‍ മന്ത്രി അശോക് ചൗധരി അറിയിച്ചു. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

#Controversy #year #ago: #beaten #death #masked #men #college #campus; #one #person #arrested

Next TV

Related Stories
#crime |  ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

Dec 5, 2024 07:05 PM

#crime | ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം....

Read More >>
#founddead | ദമ്പതിമാരെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Dec 4, 2024 01:59 PM

#founddead | ദമ്പതിമാരെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ദമ്പതിമാരുടെ മകന്‍ പ്രഭാതസവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടതെന്നാണ്...

Read More >>
#founddead | കൊടുംക്രൂരത, എച്ച്ഐവി ബാധിതനായ 25കാരൻ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ, സ്വകാര്യഭാഗം മുറിച്ചുമാറ്റി

Dec 4, 2024 09:28 AM

#founddead | കൊടുംക്രൂരത, എച്ച്ഐവി ബാധിതനായ 25കാരൻ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ, സ്വകാര്യഭാഗം മുറിച്ചുമാറ്റി

യുവാവ് സ്വവർഗാനുരാ​ഗിയാണെന്നതോ അല്ലെങ്കിൽ രോഗമോ ആകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന്...

Read More >>
#murder |  കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം; പ്രതിയായ ഭർത്താവ് പിടിയിൽ

Dec 3, 2024 09:59 PM

#murder | കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം; പ്രതിയായ ഭർത്താവ് പിടിയിൽ

നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട...

Read More >>
#crime |  കഴുത്ത് ഒടിഞ്ഞ നിലയിൽ; 'തുമ്മുന്നത് ഇഷ്ട്ടമല്ല, ഒന്നിച്ച് താമസിക്കുന്ന 80 -കാരനായ റൂം മേറ്റിനെ 65 -കാരന്‍ കൊലപ്പെടുത്തി

Dec 3, 2024 08:21 PM

#crime | കഴുത്ത് ഒടിഞ്ഞ നിലയിൽ; 'തുമ്മുന്നത് ഇഷ്ട്ടമല്ല, ഒന്നിച്ച് താമസിക്കുന്ന 80 -കാരനായ റൂം മേറ്റിനെ 65 -കാരന്‍ കൊലപ്പെടുത്തി

അടുക്കളയുടെ തറയിൽ അബോധാവസ്ഥയിലായ ഒരാളെ കണ്ടെത്തിയെന്ന് പോലീസിന് ലഭിച്ച ഫോണ്‍ കോളിനെ തുടർന്നാണ് സംഭവം...

Read More >>
#murder | വിവാഹ മോചിതയായ അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപരിക്കേൽപ്പിച്ച് പ്രായപൂർത്തിയാകാത്ത മകൻ

Dec 3, 2024 01:56 PM

#murder | വിവാഹ മോചിതയായ അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപരിക്കേൽപ്പിച്ച് പ്രായപൂർത്തിയാകാത്ത മകൻ

മഹാറിഷി വാൽമീകി ആശുപത്രിയിലും പിന്നീട് ബാബാ സാഹബ് അംബേദ്കർ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവ് ഇപ്പോഴും അബോധാവസ്ഥയിൽ...

Read More >>
Top Stories