#hyperactivitydisorder |ഫഹദ് ഫാസിലിനെ ബാധിച്ച രോഗം അത്ര ഭീകരനാണോ? എന്താണ് 'എഡിഎച്ച്‍ഡി'

#hyperactivitydisorder |ഫഹദ് ഫാസിലിനെ ബാധിച്ച രോഗം അത്ര ഭീകരനാണോ? എന്താണ് 'എഡിഎച്ച്‍ഡി'
May 27, 2024 09:49 PM | By Susmitha Surendran

(truevisionnews.com)   അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോ (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരുന്നു.

നാൽപ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നും ഫഹദ് വ്യക്തമാക്കുന്നു.

കുട്ടിക്കാലത്തെ കണ്ടെത്താനായാൽ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‍ഡി മാറ്റാനാകുമെന്നും ഫഹദ് പറഞ്ഞു.

എന്താണ് എഡിഎച്ച്ഡി? Attention-deficit/hyperactivity disorder (ADHD)

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് എഡിഎച്ച്ഡി Attention-deficit/hyperactivity disorder (ADHD) എന്നത്. എഡിഎച്ച്ഡി കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്.

അപൂർവമായി മുതിർന്നവരിൽ ഈ സ്ഥിതി തുടര്‍ന്നുവരാറുണ്ട്. എഡിഎച്ച്‍ഡി കുട്ടികളെ പഠനത്തെയടക്കം ബാധിക്കുന്നതാണ്. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അടങ്ങിയിരിക്കാത്ത പ്രകൃതം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ADHD യുടെ കാരണങ്ങൾ...

1. ന്യൂറോളജിക്കൽ പ്രശ്നങ്ങൾ‌

2. മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും

3. ജനിതക ഘടകങ്ങൾ

4. പാരമ്പര്യവും കുടുംബ ചരിത്രവും

5. മസ്തിഷ്ക പരിക്കും ആഘാതവും

ADHD മുതിർന്നവരിലെ ചില ലക്ഷണങ്ങൾ

1. സമയം ക്രമീകരിക്കാൻ കഴിയാതെ വരിക

2. ഇഷ്ടമുള്ള ചില കാര്യങ്ങളിൽ മാത്രം അമിതമായി മുഴുകി ഇരിക്കുകയും അപ്പോൾ ചെയ്യേണ്ട മറ്റു കാര്യങ്ങൾ മറക്കുകയും ചെയ്യുക. ഉദാ: ടി.വി കാണുമ്പോൾ

3. കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാതെ വരിക

4. എന്തിനാണ് മുൻഗണന കൊടുക്കേണ്ടതെന്ന് തിരിച്ചറിയാത്ത അവസ്ഥ

5. എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുക

6. ഒരു കാര്യത്തിലും സ്ഥിരത ഇല്ലാത്ത അവസ്ഥ

7. ഒരാൾ സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക

8. ചോദ്യങ്ങൾ ചോദിച്ചു തീരും മുൻപേ ഉത്തരം പറയുക

9. മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ക്ഷമയില്ലായ്മമൂലം ഇടയിൽ കയറി സംസാരിക്കുക


#disease #affected #FahadFaasil #terrible? #ADHD

Next TV

Related Stories
#sex | ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, ലക്ഷണങ്ങൾ: ഇവ അറിയാം...

Dec 9, 2024 07:07 AM

#sex | ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, ലക്ഷണങ്ങൾ: ഇവ അറിയാം...

രോഗിയുടെ ശുക്ലം, യോനീസ്രവങ്ങൾ, രക്തം, മ്യൂക്കസ് മെംബ്രേൻസ് തുടങ്ങിയ ശരീരസ്രവങ്ങൾ, രോഗമില്ലാത്ത ആളുടേതുമായി സമ്പർക്കത്തില്‍ വരുമ്പോഴാണ് രോഗം...

Read More >>
#kiss | ചുംബിക്കുന്നതില്‍ മിടുക്ക് ഉണ്ടോ..? എന്നാൽ ഇനിമുതൽ ചുംബിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചോളൂ...

Dec 8, 2024 10:53 PM

#kiss | ചുംബിക്കുന്നതില്‍ മിടുക്ക് ഉണ്ടോ..? എന്നാൽ ഇനിമുതൽ ചുംബിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചോളൂ...

ഇണയുടെ മൂഡ് നല്ലതായിരിക്കണം. നല്ല മൂഡിലല്ലെങ്കില്‍ നിങ്ങളുടെ ചുംബനത്തെ അവര്‍ ഓര്‍മ്മയില്‍ നിന്നും തള്ളിക്കളയാന്‍ ആഗ്രഹിക്കും. സ്ത്രീകള്‍...

Read More >>
#snakebite | പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ

Dec 7, 2024 10:37 PM

#snakebite | പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ

കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം വയ്ക്കാൻ...

Read More >>
#sex | ലൈംഗിക ബന്ധം പരാജയമാണോ? സെക്‌സ് ആഘോഷമാക്കാന്‍ ചില പൊടിക്കൈകള്‍...!

Dec 7, 2024 09:31 PM

#sex | ലൈംഗിക ബന്ധം പരാജയമാണോ? സെക്‌സ് ആഘോഷമാക്കാന്‍ ചില പൊടിക്കൈകള്‍...!

ഓര്‍ക്കുക ലൈംഗികതയില്‍ വിജയം വരിക്കാന്‍ പങ്കാളികള്‍ ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക്...

Read More >>
#health | അതിരാവിലെ സെക്‌സ് ചെയ്യുന്നവരാണോ? ഗുണങ്ങളെ കുറിച്ച് അറിയാം...

Dec 6, 2024 06:54 AM

#health | അതിരാവിലെ സെക്‌സ് ചെയ്യുന്നവരാണോ? ഗുണങ്ങളെ കുറിച്ച് അറിയാം...

ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്....

Read More >>
#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ  ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

Nov 30, 2024 05:05 PM

#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

പച്ച പപ്പായ ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഇത് ബ്ലോട്ടിങ്, മലബന്ധം, ദഹനക്കേട് തുടങ്ങിയവ...

Read More >>
Top Stories