#death |പതിനാലുകാരനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

#death |പതിനാലുകാരനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു
May 26, 2024 04:20 PM | By Susmitha Surendran

കായംകുളം: (truevisionnews.com)  കൃഷ്ണപുരം കാപ്പിൽ കിഴക്ക് പതിനാലുകാരനെ മർദ്ദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു.

കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (ജിജി - 47) ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ മനോജിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു.

ബിജെപി വാർഡ് ഭാരവാഹിയായിരുന്നു മനോജ്. 19ന് വൈകിട്ട് 5.30ന് ആക്രി സാധനങ്ങൾ കൊടുത്ത ശേഷം രണ്ട് സൈക്കിളുകളിലായി വന്ന പതിനാലുകാരനേയും അനുജനേയും തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു.

റിമാൻഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോൾ ജാമ്യം ലഭിച്ചു. വാക്കുതർക്കത്തിനിടെ 14 കാരൻ കല്ലെടുത്തെറിഞ്ഞ് പരുക്കേൽപ്പിച്ചതായി കാണിച്ച് മനോജും പൊലീസിൽ പരാതി നൽകിയിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.

#BJP #leader #who #arrested #case #thrashing #14yearold #collapsed #died #home

Next TV

Related Stories
#police | പൊലീസുകാരൻ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളം വെച്ചു; സിഐയുടെ പരാതിയിൽ കേസെടുത്തു

Jun 17, 2024 04:47 PM

#police | പൊലീസുകാരൻ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളം വെച്ചു; സിഐയുടെ പരാതിയിൽ കേസെടുത്തു

രാത്രി മദ്യപിച്ച് സ്റ്റേഷനിലെത്തിയ ഇദ്ദേഹം സഹപ്രവ‍ര്‍ത്തകരോട് ബഹളം വെച്ചെന്നാണ്...

Read More >>
#death |  മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ എത്തി, കുഴഞ്ഞുവീണ് തലക്ക് പരിക്കേറ്റു; ചികിത്സയിലിരുന്ന പഞ്ചായത്തംഗം മരിച്ചു

Jun 17, 2024 04:43 PM

#death | മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ എത്തി, കുഴഞ്ഞുവീണ് തലക്ക് പരിക്കേറ്റു; ചികിത്സയിലിരുന്ന പഞ്ചായത്തംഗം മരിച്ചു

വീഴ്ചയിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് ദാരുണമായ അപകടം...

Read More >>
#suicide | ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു

Jun 17, 2024 04:40 PM

#suicide | ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി...

Read More >>
#straydog |വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

Jun 17, 2024 04:36 PM

#straydog |വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

നായയെ കണ്ടെത്താനായിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ...

Read More >>
#silvershankh | മാലിന്യക്കൂമ്പാരത്തില്‍ വെള്ളി കെട്ടിയ ശംഖ്; കിട്ടിയത് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് നിന്ന്

Jun 17, 2024 04:25 PM

#silvershankh | മാലിന്യക്കൂമ്പാരത്തില്‍ വെള്ളി കെട്ടിയ ശംഖ്; കിട്ടിയത് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് നിന്ന്

ശംഖ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് ദേവസ്വം ബോർഡ്...

Read More >>
#brutallybeatingcase |പത്ത് വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

Jun 17, 2024 04:20 PM

#brutallybeatingcase |പത്ത് വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

ഷിബു പ്രതിയായ കൊലപാതക കേസിൽ മൊഴിമാറ്റിപ്പറയാൻ വേണ്ടിയാണോ കുട്ടിയെ മർദ്ദിച്ചതെന്ന് പൊലീസ്...

Read More >>
Top Stories