#floodedroad | വയോധികന്‍റെ മൃതദേഹവുമായി വെള്ളക്കെട്ട് നീന്തി ബന്ധുക്കളും നാട്ടുകാരും

#floodedroad | വയോധികന്‍റെ മൃതദേഹവുമായി വെള്ളക്കെട്ട് നീന്തി ബന്ധുക്കളും നാട്ടുകാരും
May 25, 2024 02:34 PM | By Susmitha Surendran

തിരുവല്ല: (truevisionnews.com)  വയോധികന്‍റെ മൃതദേഹം ഒടുവിൽ ബന്ധുക്കളുടെയും സമീപവാസികളുടെയും സഹായത്തോടെ വെള്ളക്കെട്ടിലൂടെ നീന്തി എത്തിച്ച് സംസ്കാരം നടത്തി.

പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസിന്‍റെ (80) സംസ്കാരമാണ് ഇത്തരത്തിൽ നടത്തേണ്ടി വന്നത്.

വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കൽ - ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് നീന്തിയാണ് ബന്ധുക്കളും സമീപവാസികളും ചേർന്ന് സംസ്കാര ചടങ്ങിനായി മൃതദേഹം എത്തിച്ചത്.

കനത്ത മഴയിൽ വേങ്ങലിൽ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താൽക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിനടിയിലായതോടെയാണ് 80കാരന്‍റെ മൃതദേഹവുമായി ബന്ധുക്കൾക്ക് നീന്തേണ്ടി വന്നത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് പാടശേഖരത്തിന് മധ്യത്തിലെ തുരുത്തിൽ മകനും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ജോസഫ് മർക്കോസ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചത്.

മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ, രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ 300 മീറ്ററോളം ദൂരവും നാലടിയോളം വീതിയുള്ള റോഡ് വെള്ളത്തിലായി.

തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ തെങ്ങിൻ തടിയും ഇരുമ്പ് പാളിയും ഉപയോഗിച്ച് 150 മീറ്ററോളം നീളത്തിൽ താൽക്കാലിക പാലം നിർമ്മിച്ചു. വെള്ളിയാഴ്ച പകലും രാത്രിയുമായി പെയ്ത ശക്തമായ മഴയിൽ താൽക്കാലിക പാലവും വെള്ളത്തിലായി.

ജോസഫ് മാർക്കോസിന്‍റെ അന്ത്യ ശുശ്രൂഷകൾക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ട് താണ്ടി വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ പെരുന്തുരുത്തി സെൻറ് പീറ്റേഴ്സ് സി.എസ്.ഐ പള്ളിയിലെ സംസ്കാര ചടങ്ങുകൾക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

അഞ്ച് കുടുംബങ്ങളാണ് തുരുത്തിൽ താമസിക്കുന്നത്. വർഷത്തിൽ ആറുമാസത്തിലധികവും തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുന്നതോടെ രോഗബാധിതരാവുന്ന വയോധികരെ കസേരയിൽ ഇരുത്തി വെള്ളക്കെട്ട് നീന്തി കടന്നാണ് ആശുപത്രിയിൽ എത്തിക്കുന്നതെന്ന് തുരുത്തിലെ താമസക്കാർ പറഞ്ഞു.

റോഡ് ഉയർത്തി നിർമ്മിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നതാണ് ഉയരുന്ന ആവശ്യം.

#Relatives #locals #swam #body o#old #man

Next TV

Related Stories
#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

Nov 27, 2024 01:09 PM

#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

പയ്യോളി മേഖലയിൽ അപൂര്‍വമായി മാത്രം ജനവാസ മേഖലകളില്‍ എത്താറുള്ള കാട്ടുപന്നി കടലില്‍ ഇറങ്ങിയതാണ് ജനങ്ങളില്‍...

Read More >>
#arrest |  പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

Nov 27, 2024 01:05 PM

#arrest | പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

ക്ലബിന് സമീപത്തെ വീട്ടിൽ പണിയെടുക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണം കവർന്ന ശേഷം ഇയാൾ...

Read More >>
#arrest | വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു,  യുവാവ് അറസ്റ്റില്‍

Nov 27, 2024 01:02 PM

#arrest | വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

മാവൂര്‍ കോട്ടക്കുന്നുമ്മല്‍ സുബ്രഹ്‌മണ്യനെയാണ് വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. ഷിബിൻ ലാലുവിന്റെ അമ്മയുടെ സഹോദരനാണ്...

Read More >>
#accident |   കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ  യുവാവ്  മരിച്ചു

Nov 27, 2024 12:26 PM

#accident | കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു....

Read More >>
#Gasleak |  പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച;  വന്‍ അപകടം ഒഴിവായി

Nov 27, 2024 12:11 PM

#Gasleak | പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; വന്‍ അപകടം ഒഴിവായി

പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോര്‍ച്ച ശ്രദ്ധയില്‍...

Read More >>
Top Stories