#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ പരാതി, പൊലീസ് കേസെടുത്തു

#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ പരാതി, പൊലീസ് കേസെടുത്തു
May 25, 2024 10:58 AM | By VIPIN P V

എറണാകുളം: (truevisionnews.com) പെരിയാറിലെ മത്സ്യ കുരുതി സംബന്ധിച്ച കർഷകന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പോലീസിന്‍റെ നടപടി.

എലൂർ നഗരസഭയും പരാതി നൽകിയിരുന്നു.7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കര്‍ഷകന്‍റെ പരാതി.

ഇതിന് കാരണകരായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്ന് പിസിബി വിലയിരുത്തൽ.

രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌. രാസപരിശോധനയുടെ റിസൾട്ട്‌ വരാൻ വൈകും.

അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ നിയമിച്ചു.

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.

#Fishfarming #Periyar: #Farmer #complaint #fish #lakh #died, #police #registeredcase

Next TV

Related Stories
#cpm |തെരഞ്ഞെടുപ്പ് തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‍ക്കൊരുങ്ങി സിപിഎം

Jun 16, 2024 10:40 PM

#cpm |തെരഞ്ഞെടുപ്പ് തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‍ക്കൊരുങ്ങി സിപിഎം

പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ച....

Read More >>
#arrest | ബാലുശ്ശേരിയിൽ പുലർച്ചെ സംശയാസ്പദ സാഹചര്യത്തിൽ 3 പേർ, കൈയിൽ തോക്കും തിരയും, അറസ്റ്റ് ചെയ്ത് പൊലീസ്

Jun 16, 2024 10:07 PM

#arrest | ബാലുശ്ശേരിയിൽ പുലർച്ചെ സംശയാസ്പദ സാഹചര്യത്തിൽ 3 പേർ, കൈയിൽ തോക്കും തിരയും, അറസ്റ്റ് ചെയ്ത് പൊലീസ്

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍...

Read More >>
#murder | കൊല്ലത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു, അന്വഷണം ആരംഭിച്ച്   പൊലീസ്

Jun 16, 2024 09:38 PM

#murder | കൊല്ലത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു, അന്വഷണം ആരംഭിച്ച് പൊലീസ്

കുടുംബ വിരോധത്തെ തുടർന്ന് രണ്ട് ദിവസം മുമ്പായിരുന്നു...

Read More >>
#CPM |'താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം'; പ്രതിഷേധ പ്രകടനവുമായി സിപിഎം

Jun 16, 2024 09:19 PM

#CPM |'താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം'; പ്രതിഷേധ പ്രകടനവുമായി സിപിഎം

പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം...

Read More >>
#fire |കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

Jun 16, 2024 08:41 PM

#fire |കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ്...

Read More >>
#arrest | ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

Jun 16, 2024 08:38 PM

#arrest | ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ഇതിനായി ഇവരിൽനിന്ന് പലതവണകളായി, പലകാരണങ്ങൾ പറഞ്ഞ് ഒരു കോടിയിൽപരം രൂപ...

Read More >>
Top Stories